കൊച്ചി: അട്ടപ്പാടിയിലെ 20 കുട്ടികളുടെ പഠനച്ചെലവുകള്‍ ഏറ്റെടുത്ത് മോഹന്‍ ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. സംഘടനയുടെ പുതിയ പദ്ധതിയായ ‘വിന്റേജ്’ലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ 15 വര്‍ഷത്തേയ്‌ക്കുള്ള പഠന ചെലവ് ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ മോഹന്‍ലാലാണ് വിവരം പുറത്തുവിട്ടത്.
ഈ കുട്ടികളുടെ രക്ഷകര്‍ത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഇത്തരത്തില്‍ കുട്ടികളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കുമെന്നും അദേഹം വ്യക്തമാക്കി.
നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച ക്യാംപുകളില്‍ നിന്നാണ് 20 കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഏത് കോഴ്‌സ് കുട്ടികള്‍ തെരഞ്ഞെടുത്താലും അതിന്റെ പരിപൂര്‍ണ ചെലവ് സംഘടന ഏറ്റെടുക്കും. അവരുടെ താല്‍പര്യത്തിന് അനുസരിച്ച് അവരെ പഠിപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി.
മോഹന്‍ലാലിന്റെ മാതാവിന്റേയും പിതാവിന്റേയും പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ പ്രളയകാലത്തും കൊവിഡ് സാഹചര്യത്തിലും മികച്ച പ്രവര്‍ത്തനമാണ് സമൂഹത്തില്‍ നടത്തിയത്. സംവിധായകന്‍ മേജര്‍ രവി, ഡോ. അയ്യപ്പന്‍ നായര്‍ തുടങ്ങിയവര്‍ ഫൗണ്ടേഷന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: