ഏറ്റവും കൂടുതല്‍ ജനങ്ങള്‍ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരുന്ന ബിഗ് ബഡ്ജറ്റ് ചലച്ചിത്രം കെജിഫ്‌ന്റെ രണ്ടാം ഭാഗമായ കെജിഫ് 2ന്റെ റിലീസിന് മുന്നോടിയായി ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി ഒരു ട്രിബ്യൂട്ട് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയിലെ ആക്ഷന്‍ കൊറിയോഗ്രാഫെഴ്‌സിന്റെ സംഘടനയായ വോള്‍ക്കാനോ സിനി സ്റ്റണ്ട് അസോസിയേഷന്‍ (ഢഇടഅ) നേതൃത്വത്തില്‍ ‘കെജിഫ് 2.0’ എന്ന് തന്നെ പേരിട്ടിരിക്കുന്ന ഈ വീഡിയോ പൂര്‍ണ്ണമായും കെജിഫ് എന്ന ചിത്രത്തിനുള്ള ട്രിബ്യുട്ട് ആണ്. മിനി മൂവി എന്ന് കൃത്യമായി പോസ്റ്ററില്‍ പറയുകയും ചെയുന്നുണ്ട്.
അംജദ് മൂസ എന്ന ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആണ് വീഡിയോയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷഹീബ് സി.പി സംവിധാനവും എഡിറ്റിങ്ങും നിര്‍വ്വഹിച്ച ഈ കൊച്ചു ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കട്ക്ക മജീദ് ആണ്. സ്റ്റണ്ട് കൊറിയോഗ്രാഫി: അംജത് മൂസ, ഛായഗ്രഹണം: ആന്റണി ജോ, സംഗീതം: സാജന്‍ കെ റാം, മേക്കപ്പ്: നെജില്‍, ആര്‍ട്ട്: സജീഷ്, അസോസിയേറ്റ് ഡയറക്ടര്‍: സന്തോഷ് ഡി ആര്‍, പി.ആര്‍.ഒ: പി ശിവപ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: