Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ രാംനവമി യാത്രയ്‌ക്ക് കല്ലെറിയാന്‍ അക്രമികള്‍ ഒത്തുചേര്‍ന്ന വീടുകള്‍ ഇടിച്ചുനിരത്തിയതിനെ ചോദ്യം ചെയ്ത് രാജ്ദീപ് സര്‍ദേശായി

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ കഴിഞ്ഞ ദിവസം രാമനവമി യാത്രയ്‌ക്ക് നേരെ കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ച് നിരത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നടപടിയെ ചോദ്യം ചെയ്ത് പത്രപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 06:13 pm IST
in India

ന്യൂദല്‍ഹി: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ കഴിഞ്ഞ ദിവസം രാമനവമി യാത്രയ്‌ക്ക് നേരെ കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ച് നിരത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നടപടിയെ ചോദ്യം ചെയ്ത് പത്രപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി.  

അക്രമികളുടെ വീടുകള്‍ ഇടിച്ചു നിരത്തുക വഴി കുറ്റവാസന ഇല്ലാതാക്കാനുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പാത പിന്തുടര്‍ന്നാണ് ശിവരാജ് ചൗഹാനും ഇടിച്ചുനിരത്തല്‍ അജണ്ടയാക്കിയത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് പുതിയ പേരും വീണു- ‘ബുള്‍ഡോസര്‍ മാമ’. ഇപ്പോള്‍ രാമനവമി യാത്രയ്‌ക്ക് നേരെ നടന്ന അക്രമത്തിനെതിരെ വീണ്ടും കടുത്ത ശിക്ഷാനടപടികളുമായി ബുള്‍ഡോസര്‍ മാമ മുന്നോട്ട് വന്നിരുന്നു.  

ഞായറാഴ്ച മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നടന്ന രാംനവമി യാത്രയ്‌ക്ക് നേരെയാണ് ചില അക്രമികള്‍ കല്ലേറ് നടത്തിയത്. ഏപ്രില്‍ 11 തിങ്കളാഴ്ച തന്നെ കടുത്ത നടപടികള്‍ എടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ച് ജെസിബി ഉപയോഗിച്ചാണ് കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ചു നിരത്തിയത്. ഈ വീടുകള്‍ അനധികൃതമായി പണിതുയര്‍ത്തിയവയാണെന്നും ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നു. കല്ലേറ്, ലഹള, തീവെപ്പ് എന്നിവ നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

‘ഖാര്‍ഗോണില്‍ ഞായറാഴ്ച നടന്നത് നിര്‍ഭാഗ്യകരമാണ്. ഒരു അക്രമിയെയും വെറുതെ വിടില്ല. എല്ലാവരെയും ശിക്ഷിക്കും. കല്ലെറിഞ്ഞതിനെതുടര്‍ന്ന് സര്‍ക്കാരിന്റെയും സ്വകാര്യവ്യക്തികളുടെയും സ്വത്ത് വകകള്‍ക്കുണ്ടായ നഷ്ടം തിരിച്ചുപടിക്കും.’- ശിവരാജ് ചൗഹാന്‍ പറഞ്ഞു. 

അക്രമികളെ പിന്തിരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വീട് ഇടിച്ചുനിരത്തല്‍ പോലുള്ള കടുത്തശിക്ഷാനപടികള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടേത് പോലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും മുതിരുന്നത്. യോഗിയെ ഇതിന്റെ പേരില്‍ ബുള്‍ഡോസര്‍ ബാബ എന്ന് വിളിച്ച് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നാളുകളില്‍ സമാജ് വാദി നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു. എന്നാല്‍ പിന്നീട് യോഗി തുടര്‍ഭരണം നേടുന്നതിന് അദ്ദേഹത്തിന്റെ ബുള്‍ഡോസര്‍ പ്രതിച്ഛായ നല്ലൊരു പങ്കുവഹിച്ചിരുന്നു. പ്രത്യേകിച്ചും സ്ത്രീവോട്ടുകള്‍ നേടുന്നതില്‍ അക്രമികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്ന യോഗിയെ സഹായിച്ചു. ഇതേ പാതയാണ് ഇപ്പോള്‍ ശിവരാജ് ചൗഹാന്‍ മധ്യപ്രദേശില്‍ പിന്തുടരുന്നത്. ന്യൂനപക്ഷപ്രീണനത്തിന്റെ പേരില്‍ തെറ്റുചെയ്യുന്നവരെപ്പോലും സംരക്ഷിക്കുന്ന നടപടിയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യുന്നത്. കരൗലിയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം നടന്നിട്ട് 11 ദിവസങ്ങള്‍ പിന്നിട്ടിട്ടും യഥാര്‍ത്ഥ അക്രമികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

എന്നാല്‍ ഇപ്പോള്‍ ലിബറലുകളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും മനുഷ്യാവകാശപ്രവര്‍ത്തകരും മധ്യപ്രദേശ് സര്‍ക്കാരിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്.  ഈ അജണ്ടയുടെ ഭാഗമായി തന്നെയാണ് പത്രപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും രംഗത്ത് വന്നത്. 

‘ജനാധിപത്യത്തെ ഇടിച്ചുനിരത്തുകയാണോ? നിയമപരമായ പ്രക്രിയകള്‍ പാലിക്കാതെ എന്ത് നിയമത്തിന്റെ പേരിലാണ് കലാപകാരികളെന്ന് സംശയിക്കുന്നവരുടെ വീടുകള്‍ ഇടിച്ചുനിരത്തിയത്? ‘- ഇതായിരുന്നു രാജ്ദീപ് സര്‍ദാശേയി ട്വിറ്ററില്‍ ഉയര്‍ത്തിയ ചോദ്യം.

Tags: ബുള്‍ഡോസര്‍ മാമകരോലിരാമനവമി ഘോഷയാത്രയോഗി ആദിത്യനാഥ്രാം നവമിബുള്‍ഡോസര്‍ഖാര്‍ഗോണ്‍ബുള്‍ഡോസര്‍ സ്റ്റൈല്‍മധ്യപ്രദേശ്രാജ്ദീപ് സര്‍ദേശായിmadhya pradeshരാമനവമിshivraj chouhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

India

സ്ത്രീകളുടെ സൗന്ദര്യം ശ്രദ്ധ തിരിക്കുന്നു; ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് തീർഥാടന പുണ്യം, വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

India

ഇൻഡോറില്‍ ദേശീയ ഷൂട്ടിങ്‌ താരത്തിനുനേരെ ലൈം ഗികാതിക്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

ആസ്ത്രേല്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ആക്രമിച്ച അക്കില്‍ ഖാന്‍റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ചിത്രം (ഇടത്ത്) ബിജെപി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര (നടുവില്‍) ആസ്ത്രേല്യന്‍ വനിത ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിക്കാന്‍ അക്കില്‍ ഖാന്‍ ബൈക്കില്‍ പോകുന്നു (വലത്ത്)
India

വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാന്റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ഫോട്ടോ കാണിച്ച് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഗൂഢനീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.