കോട്ടയം മഹാത്മാഗാന്ധി (എംജി) സര്വ്വകാശാലയുടെ വിവിധ വകുപ്പുകളിലും ഇന്റര്‍സ്കൂള്‍ സെന്ററുകളിലും 2022-23 അധ്യയനവര്‍ഷം നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ്, ഇന്റഗ്രേറ്റഡ് പിജി ഉള്‍പ്പെടെ ഇനിപറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 25 വരെ സ്വീകരിക്കും.
മേയ് 28, 29 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ കേന്ദ്രങ്ങളിലായി നടത്തുന്ന കോമണ്‍ അഡ്മിഷന് ടെസ്റ്റ് (കാറ്റ്-എംജ 2022) റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്. പ്രവേശന വിജ്ഞാപനം www.cat.mg.ac.in ല്‍ ലഭിക്കും. രജിസ്ട്രേഷന് ഫീസ് 1100 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 550 രൂപ മതി. അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
കോഴ്സുകള്‍: ഇന്റഗ്രേറ്റഡ് ബിഎ/എംഎ പ്രോഗ്രാം- ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്. 10 സീറ്റുകള്‍ വീതം. യോഗ്യത- ഏതെങ്കിലും സ്ട്രീമില്‍ 60% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമുകള്‍- കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്. ഓരോ ഡിസിപ്ലിനിലും നാല് സീറ്റുകള്‍ വീതം. യോഗ്യത- സയന്‍സ് സ്ട്രീമില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
* ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്): സീറ്റുകള്‍ 50. യോഗ്യത: 45% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഒബിസി വിഭാഗത്തിന് 42%, എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 40% മാര്‍ക്ക് മതിയാകും. പ്രായം 20 വയസിന് താഴെയാവണം. എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുഡി വിദ്യാര്‍ത്ഥികള്‍ക്ക് 22 വയസുവരെയാകാം.
എംഎസ്സി പ്രോഗ്രാമുകള്‍- ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഫിസിക്സ്, മൈക്രോബയോളജി, കെമിസ്ട്രി (ഇന്‍ഓര്‍ഗാനിക്/ഓര്‍ഗാനിക്)/ഫിസിക്കല്‍/പോളിമെര്‍), കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി, ഫിസിക്സ്, എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന് ലേണിംഗ്; നാനോ സയന്‍സ് ആന്റ് നാനോ ടെകനോളജി (ഫിസിക്സ്/കെമിസ്ട്രി), ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്സ്, ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി, ബോട്ടണി ആന്റ് പ്ലാന്റ് സയന്‍സ് ടെക്നോളജി.
* എംഎ പ്രോഗ്രാമുകള്‍: പൊളിറ്റിക്സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്സ് ആന്റ് ഹ്യൂമെന്റൈറ്റ്സ്, പൊളിറ്റിക്സ് (പബ്ലിക് പോളിസി ആന്റ് ഗവേര്‍ണന്‍സ്), ഇക്കണോമിക്സ്, മലയാളം, ഇംഗ്ലീഷ്, സോഷ്യല്‍വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷന്‍, ഗാന്ധിയന്‍ സ്റ്റഡീസ്, ഡവപ്മെന്റ് സ്റ്റഡീസ്, ഹിസ്റ്ററി, ആന്ത്രോപ്പോളജി.
* മാസ്റ്റര്‍ ഓഫ് ടൂറിസം, ആന്റ് ട്രാവല്‍ മാനേജ്മെന്റ്.
* എംഎഡ്- സ്പെഷ്യലൈസേഷനുകള്‍- ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, അറബിക്, മാത്തമാറ്റിക്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, കോമേഴ്സ്, ഐടി ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ് എഡ്യൂക്കേഷന്‍.
* മാസ്റ്റര്‍ ഓഫ് ലോ (എല്‍എല്‍എം).
* മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്പോര്‍ട്സ് (എംബിഇഎസ്).
* എംടെക്- എനര്‍ജി സയന്‍സ് ആന്റ് ടെക്നോളജി, നാനോ സയന്‍സ് ആന്റ് ടെക്നോളജി.
* മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എംബിഎ).
ഓരോ കോഴ്സിനും ലഭ്യമായ സീറ്റുകളും യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്. സ്റ്റേറ്റ് ക്വാട്ടാ സിറ്റുകള്‍ക്ക് പുറമെ ഒാള് ഇന്ത്യ ഓപ്പണ്‍ ക്വാട്ടാ, ഇന്റര്‍നാഷണല്‍ ക്വാട്ടാ സീറ്റുകളും ലഭ്യമാണ്.
എംബിഎ പ്രവേശനം പ്രാബല്യത്തിലുള്ള കെമാറ്റ്/സിമാറ്റ്/ഐഐഎം ക്യാറ്റ് സ്കോര്‍ അടിസ്ഥാനത്തിലായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.admission.mgu.ac.in ല്‍ ബന്ധപ്പെടാം.
ടാന്‍സെറ്റ്- 2022 മേയ് 14, 15 തീയതികളില്‍; ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഏപ്രില്‍ 18 വരെ
തമിഴ്നാട് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (ടാന്‍സെറ്റ് 2022) മേയ് 14, 15 തീയതികളില്‍ നടത്തും. തമിഴ്നാട്ടിലെ വിവിധ വാഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍, എന്‍ജിനീയറിംഗ് കോളേജുകള്‍, ഗവണ്മെന്റ്/എയിഡഡ്/സെല്‍ഫ് ഫിനാന്‍സ് കോളേജുകള്‍ നടത്തുന്ന റഗുലര്‍, എംബിഎ, എംസിഎ, എംഇ/എംടെക്/എംആര്‍ക്/എംപ്ലാന്‍ കോഴ്സുകളിലാണ് പ്രവേശനം.
കേരളം ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളിലുള്ളവര്ക്കും പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം. അപേക്ഷാ ഫീസ് 800 രൂപ. താല്പര്യമുള്ളവര്ക്ക് ഏപ്രില്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://tancet.annauniv.edu/tancet ല്‍ ലഭിക്കും. അണ്ണാ യൂണിവേഴ്സിറ്റിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: