Categories: Kerala

വിദേശ മദ്യം കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍; മദ്യം കടത്തിയിരുന്നത് സ്‌കൂട്ടറിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച്

750 മില്ലിയുടെ മൂന്ന് കുപ്പി വിദേശ മദ്യം സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചാണ് കുമാരന്‍ കടത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

Published by

മാഹി: സ്‌കൂട്ടറില്‍ വിദേശ മദ്യം കത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. സിപിഎം വാണിമേല്‍ കന്നുകുളം ബ്രാഞ്ച് സെക്രട്ടറി നെടുംമ്പറമ്പ് സ്വദേശി പൂളയുള്ള പറമ്പത്ത് കുമാരനാണ്(58) പിടിയിലായത്. വാഹന പരിശോധനയ്‌ക്കിടയിലാണ് സിപിഎം

ചൊവ്വാഴ്‌ച്ച ഉച്ചയ്‌ക്ക് പെരിങ്ങത്തൂര്‍ കായപ്പനച്ചിയിലാണ് സംഭവം. കെഎല്‍ 18 ഡബ്ല്യൂ 88 53 നമ്പര്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുമാരനെ വാഹന പരിശോധനയ്‌ക്കായി കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. സംശയം തോന്നിയ പോലീസ് സംഘം പിന്തുടര്‍ന്നെത്തി പരിശോധിച്ചപ്പോള്‍ മദ്യം കണ്ടെത്തുകയായിരുന്നു.

750 മില്ലിയുടെ മൂന്ന് കുപ്പി വിദേശ മദ്യം സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചാണ് കുമാരന്‍ കടത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. തെങ്ങ് കയറ്റ തൊഴിലാളിയാണ് കുമാരന്‍. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by