തൃശൂര്‍ : തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താനുള്ള അനുവാദം നേടിത്തന്ന സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് പാറമേക്കാവ് ദേവസ്വം. നന്ദി അറിയിച്ചുകൊണ്ട് ദേവസ്വം താരത്തിന് കത്ത് നല്‍കുകയായിരുന്നു. താരം ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
പൂരം വെടിക്കെട്ട് നടത്തുന്നതിനുള്ള കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജന്‍സിയായ പെസോവിന്റെ (പെട്രോളിയം ആന്‍ഡ് എക്സ്പ്ളോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന്) അനുമതി വാങ്ങി തന്നതിന് നന്ദി. താങ്കളുടെ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ അനുമതി ഇത്ര വേഗഗത്തില്‍ ലഭിക്കില്ലായിരുന്നു. ഇതില്‍ പാറമേക്കാവ് ദേവസ്വത്തിന്റേയും തൃശൂര്‍ പൂരം ആരാധകരുടേയും നന്ദി അറിയിക്കുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.
സ്നേഹത്തിനു നന്ദി. എല്ലാ പ്രൗഢിയോടും കൂടി നമ്മുക്ക് ഇനിയങ്ങോട്ട് പൂരം ഗംഭീരമാക്കാം. തന്നാല്‍ ആകുന്നത് ഇനിയും തൃശ്ശൂരിനു വേണ്ടി താന്‍ ചെയ്യുമെന്ന ബിജെപിയുടെ മുന്‍ എംപി കൂടിയായ സുരേഷ് ഗോപി കത്തിന് മറുപടിയായി നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷത്തെ തൃശൂര്‍ പൂരം പൂര്‍ണ രൂപത്തില്‍ നടത്താന്‍ സാധിക്കുമെന്ന് സുരേഷ് ഗോപി നേരത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പൂരത്തിനുള്ള അനുമതി നേടിയെടുക്കുന്നതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തില്‍ ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: