തിരുവനന്തപുരം: കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തില്‍ പാര്‍ട്ടി നേതാവ് ജോര്‍ജ്ജ് എം തോമസിനെക്കൊണ്ട് പരാമര്‍ശം തിരുത്തിപ്പിച്ച സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാരാണ്. തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാകുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
“ലവ് ജിഹാദില്‍ ജോര്‍ജ്ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ ഞാന്‍ പറഞ്ഞിരുന്നു. ഇന്നത് യാഥാര്‍ത്ഥ്യമായിരുക്കുന്നു. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സിപിഎം ആയിരുന്നു. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല”. ഫേസ്ബുക്കില്‍ സുരേന്ദ്രന് കുറിച്ചു.
വിഡി സതീശനും കൂട്ടരും ന്യായീകരണവുമായി ഉടനെ രംഗത്തുവരുമെന്നും സുരേന്ദ്രന് പരിഹസിച്ചു. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവര്‍ക്കെതിരെയുള്ള െ്രെകസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ബിജെപിയ്ക്ക് മടിയില്ലെന്നും കെ. സുരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: