ന്യൂദല്‍ഹി: ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച ഡോണിയര്‍ 228 യാത്രാ വിമാനം ഇതാദ്യമായി യാത്രക്കാരുമായി പറന്നു. ആസാമിലെ ദിബ്രുഗഡിലെ മോഹന്‍പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ പാസിഘട്ട് വിമാനത്താവളത്തിലേയ്ക്കായിരുന്നു ആവേശമുയര്‍ത്തിയ കന്നിയാത്ര.
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും യാത്രയില്‍ പങ്കാളിയായി. കേന്ദ്ര സര്‍ക്കാരിന്റെ അലയന്‍സ് എയറാണ് ഇന്ത്യന്‍ നിര്‍മിത വിമാനത്തിന്റെ ഉടമ. ഡോണിയര്‍ വിമാനം ഇതുവരെ സൈന്യം മാത്രമാണ് ഉപയോഗിച്ചിരുന്നത്.
പതിനേഴ് സീറ്റുള്ള രണ്ട് ഡോണിയര്‍ വിമാനങ്ങള്‍ക്കാണ് അലയന്‍സ് എയര്‍, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സിന് കരാര്‍ നല്‍കിയിട്ടുള്ളത്. ആദ്യ വിമാനം ഈ മാസം 7ന് ലഭിച്ചു. ദിബ്രുഗഡ് കേന്ദ്രമാക്കി ആസാമിലെയും അരുണാചലിലെയും വിവിധ വിമാനത്താവളങ്ങളിലേയ്ക്ക് വിപുലമായ യാത്രകള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: