ചരിത്രത്തിലെ പല ചെയ്തികളും മാപ്പര്‍ഹിക്കാത്തതാണെന്ന് ചരിത്രകാരന്മാര്‍ വാദിക്കുമ്പോള്‍, അതിലെ പിഴവുകള്‍ തിരുത്താന്‍ കഴിയില്ല എന്നാണ് അവര്‍ അതിലൂടെ അര്‍ത്ഥമാക്കുന്നത്. ഒരു രാജ്യത്തിന്റെ ഭാവിയില്‍ ചരിത്രാഖ്യാനത്തിന് കൃത്യമായ സ്വാധീനമുണ്ട്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രം ഇത്തരത്തിലുള്ള മാപ്പര്‍ഹിക്കാത്ത പല സംഭവങ്ങളാല്‍ നിറഞ്ഞതാണ്.ഇതെലേറ്റവും പ്രധാനപ്പെട്ട സംഭവമാണ് ജമ്മു കശ്മീര് വിഷയം. ഇന്നും നൂറുകണക്കിന് ജാവാന്മാര്‍ ഈ രാജ്യത്തിന് വേണ്ടി കശ്മീരില്‍ സ്വജീവന്‍ ബലി നല്‍കുകയാണ്
ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിച്ച ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35(എ) 2019 ഓഗസ്റ്റ് 5ന് മോദി സര്‍ക്കാര്‍ ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ അസാധുവായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ജമ്മു കശ്മീരിലെ നിരവധി മത രാഷ്‌ട്രീയ സംഘടനകള്‍ സംസ്ഥാന പദവിയും ആര്‍ട്ടിക്കിള്‍ 370ഉം പുനസ്ഥാപിക്കാനുള്ള പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു.
ഇന്ത്യാവിഭജനം നടന്ന 1947 ലാണ് ആധുനിക കശ്മീരിന്റെ കുഴപ്പം പിടിച്ച ചരിത്രം ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ഭാരതത്തില്‍ 562 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു, ഓരോന്നും ഒരു രാജാവിന്റെയോ നവാബിന്റെയോ സ്വയംഭരണാധികാരത്തിനു കീഴിലായായിരുന്നു. ബ്രിട്ടീഷുകാര്‍ അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍,സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ശ്രദ്ധേയമായ ഒരു ചോദ്യം ഉയര്‍ന്നു: ഈ നാട്ടുരാജ്യങ്ങളുടെ പദവി എന്തായിരിക്കും?
അവരില്‍ ഭൂരിഭാഗവും ഇന്ത്യയുടെ ഭാഗമായിത്തീര്‍ന്നു, ചിലത് പാക്കിസ്ഥാനുമായി ലയിച്ചു. ചിലര്‍ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. അതില്‍പ്പെട്ട ചില രാജ്യങ്ങള്‍ പിന്നീട് ഇന്ത്യയില്‍ ചേര്‍ന്നു, മറ്റുള്ളവര്‍ പാക്കിസ്ഥാനെ തിരഞ്ഞെടുത്തു. ഇതില്‍പ്പെട്ട ഒരു പ്രബലമായ നാട്ടുരാജ്യമായിരുന്നു ജമ്മുകശ്മീര്‍. നെഹ്‌റുവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലമാണ് ജമ്മു കശ്മീരിലെ ഭരണാധികാരിയിരുന്ന മഹാരാജ ഹരി സിങ് തന്റെ സംസ്ഥാനത്തിന് സ്വാതന്ത്ര്യം ആഗ്രഹിച്ചത്.
കശ്മീര്‍ ഭരിക്കാന്‍ ആഗ്രഹിച്ച അടിവുത്തെ ആദ്യ രാഷ്‌ട്രീയ പാര്‍ട്ടിയായ മുസ്ലീം കോണ്‍ഫറന്‍സിന്റെ നേതാവായിരുന്നു ഷെയ്ഖ് അബ്ദുള്ള. ബഹു ഭൂരിപക്ഷം മുസ്ലിം ജനം അധിവസിക്കുന്ന കശ്മീരിലെ ഹിന്ദു രാജാവിനെ പുറത്താക്കാന്‍ 1946ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മാതൃകയില്‍ ക്വിറ്റ് കശ്മീര്‍ പ്രസ്ഥാനം അബ്ദുള്ള ആരംഭിച്ചു. ഈ സമരം തന്റെ മതപരവും വ്യക്തിപരവുമായ ആഗ്രഹത്തിന്റെ പുറത്താണ് അബ്ദുള്ള നടത്തിയത്. ഗാന്ധി ക്വിറ്റ് ഇന്ത്യ സമരം നടത്തിയത് വൈദേശിക ഭരണത്തിന് എതിരെയാണെങ്കില്‍ പക്ഷേ അബ്ദുള്ള നടത്തിയത് ദേശസ്‌നേഹിയായ ഹിന്ദു രാജാവിന് എതിരെയാണ്. തികച്ചും അസംബന്ധമെന്ന് ഏതൊരു ദേശസ്‌നേഹിയായ ഭാരതീയനും തോന്നുന്ന ഈ ആവശ്യം നെഹ്രു അവഗണിച്ചതായി അബ്ദുള്ള അവകാശപ്പെടുന്നു. എന്നിരുന്നാലും, ഒരു തെറ്റും ചെയ്യാന്‍ കഴിയാത്ത സംശയത്തിന് അതീതനായ തന്റെ രക്തസഹോദരന്‍ എന്നാണ് അബ്ദുള്ളയെ നെഹ്‌റു വിശേഷിപ്പിച്ചത്. കശ്മീരിന്റെ താല്‍പ്പര്യങ്ങള്‍ക്കായി മാത്രമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അബ്ദുള്ള സ്വയം അവകാശപ്പെട്ടു. 1945 ഓഗസ്റ്റില്‍ നടന്ന നാഷണല്‍ കോണ്‍ഫറണ്‍സ് വാര്‍ഷിക സമ്മേളനത്തില്‍ അമുസ്‌ലിങ്ങള്‍ക്ക് കശ്മീരില്‍ ജീവിക്കണമെങ്കില്‍ നാഷണല്‍ കോണ്‍ഫറണ്‍സ് പാര്‍ട്ടിയില്‍ ചേരുകയോ അല്ലാത്ത പക്ഷം അവിടം വിടുകയോ ചെയ്യണമെന്ന് നെഹ്രു പറഞ്ഞു.
ഇത്തരരത്തിലുള്ള നെഹ്രുവിന്റെ പ്രസ്താവനകളും ചെയ്തികളും മഹാരാജ ഹരി സിങ്ങില്‍ അവമതിപ്പും സംശയവും ജനിപ്പിച്ചു. വിദ്വേഷ പ്രസ്താവന നടത്തിയ ഷെയ്ഖ് അബ്ദുള്ളയെ 1946 മെയ് മാസത്തില്‍ മഹാരാജ ഹരി സിങ്ങ് തടവിലക്കാന്‍ നോക്കി. താന്‍ സഹോദരനായി കാണുന്ന അബ്ദുള്ളയെ ജയിലിലിടന്‍ ശ്രമിച്ച രാജാവിന്റെ നടപടി നെഹ്‌റുവിനെ ചൊടിപ്പിച്ചു. അവര്‍ തമ്മിലുള്ള ഭിന്നത കൂടുതല്‍ സമഗ്രമായി വളര്‍ന്നുവന്നു. ഈ ഭിന്നത കാശ്മീരിന്റെ ഭാവിയെ ബാധിക്കും വരെയെത്തി കാര്യങ്ങള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍, മഹാരാജ ഹരി സിങ്ങ് ആശയക്കുഴപ്പത്തിലായി. സ്വതന്ത്രമായി തുടരണോ? അതോ പാക്കിസ്ഥാനിലോ ഇന്ത്യയിലോ ചേരണോ? ഇന്ത്യയുമായി ചേര്‍ന്നാല്‍ പാക്കിസ്ഥാന്‍ പ്രതികൂലമായി പ്രതികരിക്കും; പാക്കിസ്ഥാനുമായി ചേര്‍ന്നാല്‍ ജമ്മു കശ്മീരിലെ ഹിന്ദുക്കള്‍ക്ക് അത് തിരിച്ചടിയാകും. ഈ സമയത്ത് രാജാവിന് ഒരു കത്ത് ഷെയ്ഖ് അബ്ദുള്ളയില്‍ നിന്ന് ലഭിച്ചു. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തന്റെ ദുരഭിമാനം മാറ്റിവെച്ച് അബ്ദുള്ള രാജാവിനോട് കത്തിലൂടെ അപേക്ഷിച്ചു. കാരണമെന്നന്തെന്നാല്‍ കശ്മീര്‍ പാക്കിസ്ഥാനില്‍ ലയിച്ചാല്‍ മുഹമ്മദ് അലി ജിന്ന, തന്നെ രാജ്യദ്രോഹിയായും കോണ്‍ഗ്രസ് പാര്‍ട്ടി ഏജന്റായും കണക്കാക്കി ജയിലിലാക്കുമെന്ന് അബ്ദുള്ളയ്‌ക്കു വ്യക്തമായി അറിയുമായിരുന്നു. ഖുറാന്‍ വാക്യങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു നാട്യക്കാരനാണ് അബ്ദുള്ളയെന്ന് ഒരിക്കല്‍ ജിന്ന പരമാര്‍ശിച്ചിട്ടുണ്ടായിരുന്നു. തന്റെ വ്യക്തിപരമായ സാമ്പത്തികരാഷ്‌ട്രീയ നേട്ടത്തിനും അധികാരത്തിനുമായി കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനായി അബ്ദുള്ളയങ്ങനെ മുന്‍കൈ എടുത്തു.
തന്റെ അഭിലാഷങ്ങള്‍ക്കുള്ള പാക്കിസ്ഥാന്‍ ഭീഷണി തിരിച്ചറിഞ്ഞ അബ്ദുള്ള, മഹാരാജിനൊപ്പം പ്രവര്‍ത്തിക്കാനുള്ള തന്റെ സന്നദ്ധതയറിയിച്ചു. പൊടുന്നനെ, പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ ചില ഗോത്രവര്‍ഗക്കാര്‍ കശ്മീര്‍ ആക്രമിച്ച് ശ്രീനഗറിലേക്ക് മുന്നേറി. അപകടം മനസ്സിലാക്കിയ രാജാവ് തിടുക്കത്തില്‍ തന്നെ നിരുപാധികം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള സന്നദ്ധതയറിയിച്ചു. അതിന്റെ ഫലമായി 1947 ഒക്ടോബര്‍ 26ന് ജമ്മുകശ്മീര്‍ ഇന്ത്യയില്‍ ലയിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇടപെട്ട് അധിനിവേശ ഭൂമികള്‍ സ്വതന്ത്രമാക്കുകയും കശ്മീര്‍ ഭാരതത്തിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്‍വാങ്ങിയ പാക്കിസ്ഥാന്റെ സേന കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി അതിര്‍ത്തിയില്‍ തന്നെ നിലയുറപ്പിച്ചു.
പാക്കിസ്ഥാന്റെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ ചീഫായി സേവനമനുഷ്ഠിച്ച ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ശ്രീനഗര്‍ ആക്രമിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ബ്രിട്ടന്റെ തീരുമാനത്തിനെതിരയിരുന്നു ബ്രിട്ടീഷ് സൈനിക മേധാവിയുടെ നടപടി. എന്നിരുന്നാലും,കശ്മീര്‍ വിഷയത്തില്‍ ബ്രിട്ടന്‍ ഇടപെട്ടു.
കാശ്മീരില്‍ ഒരു ജനഹിതപരിശോധന നടത്തണമെന്ന് മൗണ്ട് ബാറ്റണ്‍ ജിന്നയോട് നിര്‍ദ്ദേശിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്കുള്ള തന്റെ യാത്രയില്‍ വിമാനത്തില്‍ വെച്ച് ആസൂത്രണം ചെയ്തതായി അവകാശപ്പെടുന്ന പദ്ധതി ജിന്ന എതിര്‍ത്തുവെങ്കിലും നെഹ്രു അതിന് സമ്മതം മൂളി. ഹിതപരിശോധന അനാവശ്യമാണെന്നുള്ള നിലപാടില്‍ ജിന്ന ഉറച്ചുനിന്നു. ഹിതപരിശോധനയോട് ഇന്ത്യ കാണിച്ച സമീപനം കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. കശ്മീരില്‍ ഐക്യരാഷ്‌ട്രസഭയുടെ മേല്‍നോട്ടത്തിലുള്ള ഹിതപരിശോധനയ്‌ക്ക് ഒരു റേഡിയോ പ്രക്ഷേപണത്തിലൂടെ, നെഹ്രു സമ്മതം നല്‍കി. ആദ്യം എതിര്‍ത്തെങ്കിലും മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ അനുകൂലമായ വോട്ട് പ്രതീക്ഷിച്ച് പാക്കിസ്ഥാന്‍ പദ്ധതിയെ പിന്തുണച്ചു.
നെഹ്രുവിന്റെ ആത്മഹത്യാപരമായ ഈ നടപടി കശ്മീരിനെ ഇന്ന് കാണുന്ന സ്ഥിതിയിലേക്ക് തള്ളിവിട്ടു. വിവേക ശൂന്യമായ തന്റെ നടപടി തെറ്റാണെന്ന് നെഹ്‌റു പിന്നീട് സമ്മതിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ഇടപെടലോടെ കശ്മീരിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു. തുടര്‍ന്ന് നെഹ്രു ഷെയ്ഖ് അബ്ദുള്ളയെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും കശ്മീരിന്റെ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു. എന്നിരുന്നാലും, അധികാരം ഏറ്റെടുത്ത ഉടന്‍ തന്നെ അയാള്‍ ഭാരതത്തിനെതിരെ ആക്രമണം ആരംഭിച്ചു. തന്റെ വാഗ്ദാനങ്ങള്‍ ലംഘിക്കുകയും കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു.
ഒരു വിട്ടു വീഴ്‌ച്ചയ്‌ക്കും തയ്യാറാകാത്ത ശക്തിയുള്ള നേതാവായി അബ്ദുള്ള ചുരുങ്ങിയ നാളിനുള്ളില്‍ വളര്‍ന്നു. കാശ്മീരിലെ മുസ്ലിങ്ങള്‍ക്കിടയില്‍ അബുള്ള അതിനോടകം പ്രശസ്തി നേടിയിരുന്നു. പാല് കൊടുത്ത കൈയ്യില്‍ തന്നെ അബ്ദുള്ള കൊത്തി. നെഹ്‌റുവിനെതിരെ തിരിഞ്ഞ അബ്ദുള്ള കശ്മീരിന്റെ സ്വതന്ത്ര്യത്തിന് ഇന്ത്യ വിലങ്ങുതടിയാകുന്നുവെന്ന് വെല്ലുവിളിച്ചു. സ്വാതന്ത്ര്യത്തിനായുള്ള ഈ അഭ്യര്‍ത്ഥനകള്‍ താഴ്വരയിലെ ജനങ്ങളില്‍ പ്രതിധ്വനിച്ചു. കശ്മീര്‍ നിയമപരമായി ഇന്ത്യയിലേക്ക് ചേര്‍ന്നുവെന്ന കാര്യം മനപ്പൂര്‍വം മറന്ന നെഹ്രു അബ്ദുള്ളയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ തുടങ്ങി. ഇത് മനസ്സിലാക്കിയ അബ്ദുള്ള കൂടുതല്‍ വിലപേശലും ബ്ലാക്ക്‌മെയിലിങ്ങുമായി നെഹ്രുവിനെ പ്രതിരോധത്തിലാക്കി. ഇന്ത്യയുമായുള്ള കാശ്മീരിന്റെ സ്വാംശീകരണം പൂര്‍ണമായ രീതിയില്‍ നടപ്പാക്കാതിരിക്കാനായി ആര്‍ട്ടിക്കിള്‍ 370, സെക്ഷന്‍ 35 എ വകുപ്പുകള്‍ നെഹ്രു ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ കശ്മീരിന് പ്രത്യേക പദവി, സംസ്ഥാന പതാക, ആഭ്യന്തര സ്വയംഭരണം എന്നിവയ്‌ക്കുള്ള അവകാശം നല്‍കി. ഇത്രയൊക്കെ നല്‍കിയെങ്കിലും ഷെയ്ഖ് അബ്ദുള്ള ഇന്ത്യയോട് കൂറ് പുലര്‍ത്താതെ കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായുള്ള പ്രചാരണത്തില്‍ ഉറച്ചുനിന്നു.
പിന്നീട്, 1980കളുടെ തുടക്കത്തില്‍, പാക്കിസ്ഥാന്റെ ചെലവില്‍ കശ്മീരിലെ വിഘടനവാദത്തിന്റെ സ്വാംശീകരണം ശക്തമായി. ഈ സമയത്ത്, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതിന്റെ അമരക്കാരന്‍ മഖ്ബൂല്‍ ഭട്ടിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇസ്‌ലാമിക പരമാധികാരത്തെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഹിന്ദുക്കളെ തുടച്ചുനീക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. വിഘടനവാദ പ്രസ്ഥാനത്താല്‍ പണ്ഡിറ്റുകള്‍ ഭയപ്പെടുമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു, ഹിന്ദുക്കള്‍ ഇന്ത്യയുടെ ചാരന്മാരാണെന്ന് അവകാശപ്പെട്ട് തീവ്രവാദികള്‍ പരസ്യമായി വിദ്വേഷ പ്രസംഗം അഴിച്ചുവിട്ടു.
ഇതോടൊപ്പം ദോഡയിലും മറ്റ് പ്രദേശങ്ങളിലേക്കും കലാപം വ്യാപിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ഒരു കുടില തന്ത്രവും ആസൂത്രണം ചെയ്തിരുന്നു. അന്ന് കശ്മീരിലെ യുവാക്കള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കിയ വ്യക്തവും ശക്തവുമായ സന്ദേശം എന്തെന്നാല്‍ ഡല്‍ഹി ആസ്ഥാനമായുള്ള കാഫിറുകളുടെ (അവിശ്വാസികളുടെ) ഭരണത്തില്‍ നിന്നുള്ള മോചനമായിരുന്നു. അതിനുവേണ്ടി പറ്റാവുന്നത്ര ഹിന്ദുക്കളെ കശാപ്പ് ചെയ്യുകയും ബാക്കിയുള്ളവരെ താഴ്‌വരയില്‍ നിന്ന് ഓടിക്കുകയും ചെയ്യാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടു. എല്ലാ കാഫിറുകളെയും കൊന്ന് കശ്മീര്‍ ദാറുല്‍ ഇസ്ലാം ആക്കുക എന്നതായിരുന്നു അവരുടെ പ്രഖ്യാപിത ലക്ഷ്യം.
കശ്മീര്‍ താഴ്വരയില്‍ ഹിന്ദുക്കളുടെ വംശഹത്യയും തുടര്‍ന്നുള്ള പലായനവും അരങ്ങേറിയിട്ട് ഇന്നിപ്പോള്‍ മുപ്പത് വര്‍ഷം പിന്നിടുന്നു. ഇസ്ലാമിക തീവ്രവാദം താഴ്വരയില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രദേശത്തെ പണ്ഡിറ്റുകള്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.
ഇന്ന്, അവര്‍ ഭാരതത്തിനുള്ളില്‍ തന്നെ ആന്തരികമായി കുടിയിറക്കപ്പെട്ട അഭയാര്‍ത്ഥികളായി ജീവിക്കുന്നു. കശ്മീരി പണ്ഡിറ്റുകളില്‍ ഭൂരിപക്ഷം ആളുകളും ജമ്മുവിലും പരിസരത്തുമുള്ള ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.
രാജ്യ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നെഹ്രുവിന്റെ ചരിത്രപരമായ വിഡ്ഡിത്തത്തിന്റെ പരിസമാപ്തിയായിരുന്നു കശ്മീര്‍ സംഘര്‍ഷത്തിന്റെ ഉത്ഭവം. വിദേശ രാജ്യങ്ങളെ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കുന്നതും, രാഷ്‌ട്രീയ തീരുമാനങ്ങളില്‍ സ്വാധീനിക്കാന്‍ സൗഹൃദങ്ങളെ രാജ്യ താല്പര്യങ്ങള്‍ മറന്ന് അനുവദിക്കുന്നതുമായ പ്രവര്‍ത്തി നിന്ദ്യവും നികൃഷ്ടവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: