ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ബ്രൂക് ലിന് സബ് വേ സ്റ്റേഷനില്‍ അക്രമികളുടെ വെടിയേറ്റ് 13 പേര്‍ക്ക് പരിക്ക്. ട്രെയിന്‍ കാത്ത് ബെഞ്ചില്‍ ഇരിക്കുന്നവരുടെ പിന്നിലാണ് വെടിയേറ്റത്.
അക്രമി ഇപ്പോഴും സബ് വേയില്‍ പിടികൊടുക്കാതെ പതുങ്ങി നടപ്പുണ്ട്. ഇയാളെ പിടികൂടാന്‍ അതീവ ജാഗ്രതയില്‍ ന്യൂയോര്‍ക്ക് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വെടിയേറ്റ് രക്തം ചിന്തി നിലത്ത് കിടക്കുന്ന യാത്രക്കാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചില സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഇത് ന്യൂയോര#്ക്ക് പൊലീസ് ഡിപാര്‍ട്മെന്റ് നിഷേധിച്ചിട്ടുണ്ട്.
ഇതിനിടെ ബ്രൂക് ലിന് സബ് വേയില്‍ തീവണ്ടികള്‍ ഓട്ടം നിര്‍ത്തി. ‘അന്വേഷണത്തിന്റെ ഭാഗമായി ബ്രൂക് ലിനിലെ 36ാം സ്ട്രീറ്റിലും നാലാം അവന്യൂവിലും പ്രവേശിക്കുന്നത് ഒഴിവാക്കണം’- ന്യൂയോര്‍ക്ക് പൊലീസ് ഡിപാര്‍ട്മെന്റ് നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: