ഇസ്ലാമബാദ്: രാഷ്‌ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ പുതിയ തലവനെ ലഭിച്ച പാകിസ്താനില്‍ മറ്റൊരു ഭീഷണി തലപൊക്കുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്ന ശേഷം കൃത്യമായ ഇടമില്ലാതെ അഫ്ഗാനില്‍ നിന്നും ‘കുടിയൊഴിപ്പിക്കപ്പെട്ട’ ഐ.എസ് ഭീകരര്‍ പാകിസ്താന്‍ താവളമാക്കുന്നതായി റിപ്പോര്‍ട്ട്.
അഫ്ഗാനില്‍ നിലനില്‍പ്പില്ലാതായ ഐ എസ് ഭീകരര്‍ പാക്കിസ്താനില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എ പി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിസ്താനില്‍ താലിബാന്റെ ഇന്റലിജന്‍സ് മേധാവിയായ എഞ്ചിനീയര്‍ ബഷീറിനെ ഉദ്ധരിച്ചാണ്, പാകിസ്താനെ ഗ്രസിച്ച പുതിയ മഹാവ്യാധിയുടെ വിശദാംശങ്ങള്‍ എ പി പുറത്തുവിട്ടത്. അഫ്ഗാന്‍ താലിബാനുമായി സംഘര്‍ഷത്തിലായ പാക് താലിബാന്‍ പാകിസ്താനില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് പിന്നാലെയാണ് ഐ എസും ഇവിടെ താവളമുറപ്പിക്കുന്നത്.
പാകിസ്താനില്‍ ഐ.എസ് താവളമുറപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. സാമ്പത്തികമായും രാഷ്‌ട്രീയമായും പ്രതിസന്ധിയിലായ പാകിസ്താന്‍, തങ്ങള്‍ക്ക് പറ്റിയ ഇടമാണെന്ന് തിരിച്ചറിഞ്ഞാണ് ഐ.എസ് ഇവിടം തന്നെ തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: