ന്യൂദല്‍ഹി: സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനെ’ വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി സുപ്രീംകോടതി തള്ളി.
തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പന് ടീം കൊടുത്ത ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്ത കേസില്‍ ഇടപെടേണ്ടതില്ല എന്ന് സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. വിചാരണ നടപടികള്‍ വേഗത്തിലാക്കാനും ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുവാനും കോടതി ആവശ്യപ്പെട്ടു.
പകര്‍പ്പാവകാശ ലംഘനം നടത്തി എന്നാരോപിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം നല്കിയ പരാതിയിലായിരുന്നു സിനിയമിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ഒറ്റക്കൊമ്പന്റെ അണിയറപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന സിനിമയുടെ കഥാ പശ്ചാത്തലവും കഥാപാത്രത്തിന്റെ പേരും ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്.ഹര്‍ജിക്ക് പിന്നാലെ സിനിമയുടെ നിര്‍മ്മാണ ജോലികള്‍ക്ക് ജില്ലാ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2021 ഏപ്രിലില്‍ ഈ വിധി ഹൈക്കോടതി ശരിവെച്ചു.
അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്. വിവേക് ഒബ്റോയ്, സംയുക്ത മേനോന്, അര്ജുന് അശോകന്, സീമ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം ഒരു മാസ് ആക്ഷന്‍-എന്റര്‍ടെയ്നറാണ്. പൃഥ്വിരാജ് ഒരു പ്ലാന്ററായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: