കോട്ടയം: ശബരിമല ദര്‍ശനത്തിന് പോകനായി ഇതര നാടുകളില്‍ നിന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ പില്‍ഗ്രിം സെന്റര്‍ തുറന്നു. വിഷു ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും.
മൂന്ന് നിലകളിലാണ് പില്‍ഗ്രീം സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. ആദ്യ നിലയാണ് തുറന്ന് നല്‍കിയിരിക്കുന്നത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് താക്കോല്‍ കൈമാറി ഇന്നലെ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റ് രണ്ട് നിലകളുടെ പണി ഒരാഴ്ചക്കുള്ളില്‍ തീര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 5 കോടി ചെലവാക്കിയാണ് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന് വളപ്പില്‍ പോലീസ് സ്റ്റേഷന് സമീപത്താണ് പുതിയ പില്‍ഗ്രിം സെന്റര്‍.
ഒരേ സമയം 250 തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാം. 40 ശുചിമുറിയും, കുളിക്കുന്നതിന് പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യ നിലയിലും, മൂന്നാം നിലയിലുമാണ് ശുചിമുറി സൗകര്യം ഉണ്ടാകുക. അടുത്ത മണ്ഡലകാലം ആകുമ്പോഴേക്കും സെന്റര്‍ പൂര്‍ണമായും തുറക്കും. ശബരിമല തീര്‍ഥാടകര്‍ക്കായി സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുന്ന ഏറ്റവും മികച്ച സൗകര്യമാണിത്. തീര്‍ഥാടകര്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ ഇപ്പോള്‍ വിശ്രമിക്കുന്ന സ്ഥലത്ത് പുതിയ എസി ഹാളിന്റെ നിര്‍മാണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: