ഈരാറ്റുപേട്ട : പാഠപുസ്തകത്തില്‍ അച്ചടിച്ച പ്രതിജ്ഞയിലെ തെറ്റ് ചൂണ്ടിക്കാട്ടി മൂന്നാംക്ലാസ്സുകാരന്‍. കോട്ടയം ഈരാറ്റുപേട്ട ഗവണ്മെന്റ് മുസ്ലിം എല്‍പി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുള്‍ റഹിം എന്ന കൊച്ചു മിടുക്കനാണ് തെറ്റ് കണ്ടെത്തിയത്.
ഇംഗ്ലീഷ് മീഡിയം സാമൂഹ്യ പാഠം പുസ്തകത്തിന്റെ തുടക്കത്തില്‍ നല്‍കിയിട്ടുള്ള പ്രതിജ്ഞയില്‍ രണ്ട് തെറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് കണ്ടെത്തിയ മുഹമ്മദ് ഇക്കാര്യം അറിയിച്ച് എന്‍സിഇആര്‍ടിക്ക് കത്ത് അയയ്ക്കുകയും ചെയ്തു.
ഇത് ശ്രദ്ധയില്‍പ്പെട്ട എസ്സിഇആര്‍ട്ടി പാഠപുസ്തകത്തിലെ പ്രതിജ്ഞയിലുണ്ടായ അച്ചടിപ്പിശക്, ഉടന്‍ ആരംഭിക്കുന്ന പാഠപുസ്തക പരിഷ്കരണത്തില്‍ പരിഹരിക്കുമെന്ന് മറുപടിയും നല്കി. പ്രഥമാധ്യാപകന് പി.വി.ഷാജിമോന്‍, പി.ടി.എ. പ്രസിഡന്റ് പി.കെ.നൗഷാദ് തുടങ്ങിയവര്‍ മുഹമ്മദിന്റെ വീട്ടിലെത്തി അഭിനന്ദനങ്ങളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: