ഇസ്ലാമാബാദ്: പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം എട്ടു മണിക്ക് നടന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് സാദിഖ് സംജ്‌രാനി സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്‌ട്രപതി ഡോ. ആരിഫ് അല്‍വിക്ക് ഇന്ന് വൈകുന്നേരം അസ്വസ്ഥത അനുഭവപ്പെടുകയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാതത്.
പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവാണ് ഷെഹബാസ് ഷെറീഫിനെ. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌റീസ് ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ അംഗങ്ങളെല്ലാം പാകിസ്ഥാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെയാണ് ഷെഹബാസ് ഷെറീഫ് മത്സരമില്ലാതെ തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഷെഹബാസ് ഷെറീഫിന് 174 വോട്ടുകളാണ് ലഭിച്ചത്.
ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയിലെ 100 അംഗങ്ങള്‍ സഭ വീട്ട് ഇറങ്ങിപ്പോയി. അതിനാല്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌റീക്-ഇ-ഇന്‍സാഫിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ സ്ഥാനാര്‍ത്ഥിത്വം അപ്രസക്തമായി. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷെഹബാസ് ഷെറീഫ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഷെഹബാസ് ഷറീഫിന്റെ നാമനിര്‍ദേശപത്രിക നിര്‍ദേശിച്ചത് പാര്‍ലമെന്ററി നേതാവായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടി നേതാവ് ഖവാജ ആസിഫാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: