ഇസ്ലാമബാദ്: ഇന്ത്യയ്ക്ക് വേണ്ടത് സുസ്ഥിരതയും സമാധാനവുമാണെന്ന് പ്രധാനമന്ത്രി മോദി. പാകിസ്ഥാന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെറീഫിനോട് ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് മോദിയുടെ ഈ പ്രതികരണം.
ട്വീറ്റിലൂടെയാണ് മോദി തന്റെ നയം വ്യക്തമാക്കിയത്. ഷെഹ്ബാസ് ഷെറീഫ് പാകിസ്ഥാന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു മോദി അഭിനന്ദന ട്വീറ്റ് ചെയ്തത്.
“പാകിസ്ഥാന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെറീഫിന് അഭിനന്ദനങ്ങള്‍. തീവ്രവാദമുക്തമായ ഒരു മേഖലയില്‍ സുസ്ഥിരതയും സമാധാനവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അങ്ങിനെയെങ്കില്‍ ഞങ്ങള്‍ക്ക് വികസനത്തിന്റെ വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആളുകളുടെ അഭിവൃദ്ധിയും ക്ഷേമവും ഉറപ്പാക്കാനും കഴിയും” മോദി ട്വീറ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: