ഭോപാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ കഴിഞ്ഞ ദിവസം രാമനവമി യാത്രയ്ക്ക് നേരെ കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ച് നിരത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്. അക്രമം ചെയ്യുന്നവരുടെ വീടുകള്‍ ഇടിച്ചു നിരത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പാത പിന്തുടര്‍ന്നതോടെ ശിവരാജ് ചൗഹാന് പുതിയ പേര് വീണിരുന്നു ‘ബുള്‍ഡോസര്‍ മാമ’. ഇപ്പോള്‍ രാമനവമി യാത്രയ്ക്ക് നേരെ നടന്ന അക്രമത്തിനെതിരെ വീണ്ടും കടുത്ത ശിക്ഷാനടപടികളുമായി ബുള്‍ഡോസര്‍ മാമ മുന്നോട്ട് വന്നിരിക്കുകയാണ്.
‘ഖാര്‍ഗോണില്‍ ഞായറാഴ്ച നടന്നത് നിര്‍ഭാഗ്യകരമാണ്. ഒരു അക്രമിയെയും വെറുതെ വിടില്ല. എല്ലാവരെയും ശിക്ഷിക്കും. കല്ലെറിഞ്ഞതിനെതുടര്‍ന്ന് സര്‍ക്കാരിന്റെയും സ്വകാര്യവ്യക്തികളുടെയും സ്വത്ത് വകകള്‍ക്കുണ്ടായ നഷ്ടം തിരിച്ചുപടിക്കും.’- ശിവരാജ് ചൗഹാന് പറഞ്ഞു.
ഞായറാഴ്ച മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നടന്ന രാംനവമി യാത്രയ്ക്ക് നേരെയാണ് ചില അക്രമികള്‍ കല്ലേറ് നടത്തിയത്. ഏപ്രില്‍ 11 തിങ്കളാഴ്ച തന്നെ കടുത്ത നടപടികള്‍ എടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ച് ജെസിബി ഉപയോഗിച്ചാണ് കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ചു നിരത്തിയത്. ഈ വീടുകള്‍ അനധികൃതമായി പണിതുയര്‍ത്തിയവയാണെന്നും ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നു. കല്ലേറ്, ലഹള, തീവെപ്പ് എന്നിവ നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വീടുകള്‍ ഇടിച്ചുനിരത്തുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ വൈറലാണ്. കനത്ത പൊലീസ് കാവലോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ‘ഇപ്പോള്‍ ഖാര്‍ഗോണില്‍ സമാധാനമുണ്ട്. വലിയൊരു പൊലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്യുന്നു. ലഹള കൂട്ടിയവരെ ഞങ്ങള്‍ കണ്ടെത്തി. 77 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലെറിയാന്‍ ഉപയോഗിച്ച വീടുകളെയാണ് ഇടിച്ചുനിരത്തുന്നത്. സംസ്ഥാനത്തെ സമാധാനവും സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല’- മന്ത്രി ഡോ. നരോത്തം മിശ്ര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: