പത്തനംതിട്ട: പഴവങ്ങാടിയിലെ കൃഷിനാശം സംയുക്ത സംഘം പരിശോധിച്ച് ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ വ്യാഴാഴ്ച വീശിയടിച്ച കൊടുങ്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശനഷ്ടം ആണ് പഴവങ്ങാടിയില്‍ ഉണ്ടായത്. നിരവധി വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് എംഎല്‍എ സംയുക്ത യോഗം വിളിച്ചത്.
നഷ്ട പരിഹാരം കണക്കാക്കാന്‍ റവന്യൂ, പഞ്ചായത്ത് അധികൃതര്‍ സംയുക്തമായി സ്ഥല പരിശോധന നടത്തണം. കൃഷി, മൃഗസംരക്ഷണ വകുപ്പുകളും ബന്ധപ്പെട്ട നാശനഷ്ട കണക്കുകള്‍ എടുത്ത് അടിയന്തരമായി സര്‍ക്കാരിന് സമര്‍പ്പിക്കണം. പഞ്ചായത്ത് പ്രസിഡന്റ്് അനിത അനില്‍കുമാര്‍, തഹസില്‍ദാര്‍ നവീന്‍ ബാബു, കൃഷി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക