തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ തത്വദര്‍ശനത്തിന്റെ ഏറ്റവും മഹാനായ ഭാഷ്യകാരന്‍ മഹാകവി കുമാരനാശാന് തന്നെയാണ് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. കുമാരനാശാന്റെ 150 -ാമത് ജയന്തി പ്രമാണിച്ച് ശിവഗിരിയിലെ സത്സംഗ വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍. ആശാന് കൃതികളെല്ലാം തന്നെ ഗുരുദേവ ദര്‍ശനത്തിന്റെ ഭാഷ്യങ്ങള്‍ തന്നെയാണ്.
മിക്കവാറും എല്ലാ കൃതികളിലും നായക സ്ഥാനത്ത് ആശാന് കല്‍പ്പന ചെയ്തിട്ടുള്ള സംന്യാസി, ഗുരുദേവനെ അഥവാ പരമാത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. ഗുരുദേവ ദര്‍ശനത്തിന്റെ ദാര്‍ശനികവും സാമൂഹികവുമായ തലങ്ങള്‍ നായകന്മാരിലൂടെ അവതരിപ്പിക്കുന്ന ആശാന് സ്വയം നായികാ സ്ഥാനത്തെ അഥവാ ജീവാത്മാവിനെ പ്രതിനിധാനം ചെയ്ത് അതിമഹത്തായ ജനകീയ തത്വദര്‍ശനം ചമയ്ക്കുകയായിരുന്നു കുമാര മഹാകവ ചെയ്തതെത് കാണാം.
ഒരു മഹാകവി അനുപമേയനായ സാമൂഹിക പരിഷ്കര്‍ത്താവായി മാറുന്ന കാഴ്ച കുമാരനാശാനിലല്ലാതെ മറ്റൊരു മലയാള കവിയിലും കാണാനാവില്ല. അധ:സ്ഥിത സമുദായങ്ങളുടെ സ്കൂള്‍ പ്രവേശനം, ഉദ്യോഗലബ്ധി, സഞ്ചാര സ്വാതന്ത്ര്യം, അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും ദൂരീകരിക്കല്‍, സര്‍വ്വ സമുദായ മൈത്രി തുടങ്ങിയവ ആധുനിക കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ശ്രീനാരായണ ശിഷ്യനായ ആശാന് ഒരു കൃപാലുവിനെപ്പോലെ ലോകസേവ ചെയ്തിട്ടുണ്ട്. അപരനു വേണ്ടി അഹര്‍നിശം പ്രയത്നം ചെയ്യുവരാണ് കൃപാലുക്കള്‍ എന്ന് ഗുരുദേവന് ആത്മോപദേശ ശതകത്തില്‍ ഉപദേശിച്ചിട്ടുണ്ട്.
അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുമായുള്ള മഹാകവിയുടെ ആത്മസൗഹൃദ ബന്ധമാണ് അധ:സ്ഥിത ദളിത് വിഭാഗങ്ങള്‍ക്കായി പ്രധാനമായും പള്ളിക്കൂടങ്ങള്‍ തുറുന്നകിട്ടിയത്. കേരളത്തെ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതില്‍ അനല്‍പ്പമായ സംഭാവനകളാണ് ആശാന് നല്‍കിയിട്ടുള്ളത്. നോബല്‍ സമ്മാനത്തിനര്ഹനായ മഹാകവിയാണ് കുമാരനാശാന്നെന് ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ കര്‍ണ്ണാടക സാഹിത്യകാരന് ശിവഗിരിയില്‍ വച്ച് പ്രസംഗിച്ചിരുന്നു. ആശാന് കവിതയെ ശരിക്കും അറിഞ്ഞ ആരുംഇത് സമ്മതിക്കുക തന്നെ ചെയ്യും. കാലമെത്ര കഴിഞ്ഞാലും കുമാര മഹാകവിയുടെ കവിത നിത്യപ്രസക്തമായിത്തന്നെ നിലകൊള്ളുന്നു.
ഗുരുദേവനെക്കുറിച്ച് ഏറെയൊന്നും എഴുതാന്‍ ആശാന് നിയതി അവസരം നല്‍കിയില്ല. എഴുതിയതത്രയും തനി തങ്കമെന്നു പറയാം. ഗുരുവിന്റെ ഷഷ്ഠിപൂര്ത്തിക്കെഴുതിയ ഗുരുസ്തവം, അതിന് മുന്‍പ് എഴുതിയ ഗുരുപാദ ദശകം ഗുരുജയന്തിയ്ക്ക് എഴുതിയ ശ്ലോകങ്ങള്‍ തുടങ്ങിയ രചനകളിലൂടെ ഗുരുദേവ തിരുസ്വരൂപം അവതരിപ്പിച്ചതിന് തുല്യമായി മറ്റൊരാള്‍ക്കും എഴുതാന്‍ സാധിച്ചിട്ടില്ല. ഈ വര്‍ഷം മഹാകവിയുടെ 150-ാം ജയന്തിയാണ്. താമസിയാതെ 2023-24 വര്‍ഷം ആശാന്റെ നിര്‍വ്വാണ ചരമ ശതാബ്ദിയും സമാഗതമാകുന്നു. ആശാനെ സ്നേഹിച്ചാദരിക്കു മുഴുവന്‍ മലയാളികളും പ്രത്യേകിച്ച് ശ്രീനാരായണ സമൂഹം, എസ്.എന്‍.ഡി.പി. ശാഖകള്‍, ഗുരുധര്‍മ്മപ്രചരണസഭ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ മഹാമഹങ്ങള്‍ രാജ്യവ്യാപകമായി ആചരിക്കേണ്ടതാണ്. എല്ലാ പ്രസ്ഥാനങ്ങളും ഈ ആഘോഷപരിപാടികളില്‍ വ്യാപൃതരാകണമെന്ന് ശിവഗിരി മഠത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.
ശിവഗിരി മഠത്തില്‍ എല്ലാ ദിവസവും സായംസന്ധ്യയ്ക്ക് ഏഴു മണിയ്ക്ക് നടക്കു പ്രാര്‍ത്ഥനായോഗത്തില്‍ ആശാന്റെ ഗുരുസ്തവത്തെ ആസ്പദമാക്കി ധര്‍മ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ പ്രഭാഷണം നടത്തുന്നുണ്ട്. എല്ലാവരേയും ഈ പ്രാര്‍ത്ഥനാ ക്ലാസ്സിലേയ്ക്ക് ക്ഷണിക്കുതായും സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാമികള്‍, ട്രഷറര്‍ സ്വാമി ശാരദാനന്ദ സ്വാമികള്‍, ഗുരുപ്രസാദ് സ്വാമികള്‍, വിശാലാനന്ദ സ്വാമികള്‍, ബോധിതീര്‍ത്ഥ സ്വാമികള്‍ തുടങ്ങിയവര്‍ സത്സംഗ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: