കൊല്ലം: കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുടെ ജീവവായുവാണ് വ്യാപാരിവ്യവസായി മേഖലയെന്നും വരുമാനം അങ്ങോട്ട് നല്‍കികൊണ്ട് രാഷ്ട്രത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതില്‍ വിലമതിക്കാനാകാത്ത പങ്കാണ് വ്യാപാരികള്‍ നിര്‍വഹിക്കുന്നതെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഭാരതീയ വ്യാപാരിവ്യവസായി സംഘം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണിമുടക്കും സമരങ്ങളും യൂണിയന് ഭീഷണികളും രാഷ്ട്രീയ അതിപ്രസരവും കാരണം വ്യവസായങ്ങള്‍ കേരളം വിട്ടു. ഇനി ബാക്കിയുള്ളത് വ്യാപാരികളാണ്. വളരെയേറെ വിഷമതകളിലൂടെയാണ് വ്യാപാരമേഖല കടന്നുപോകുന്നത്. കൊവിഡ് വരുത്തിയ സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറുമ്പോഴാണ് സംസ്ഥാനത്ത് ഭരണകൂടത്തിന്റെ ഒത്താശയോടെ നിര്‍ബന്ധിപ്പിച്ച് കടയടപ്പിച്ച് രണ്ടുദിവസം ഈ വിഭാഗത്തെ ബുദ്ധിമുട്ടിച്ചത്.
ലോകത്താകെ ഉണ്ടാകുന്ന മാറ്റങ്ങള്‍ വ്യാപാരമേഖലയിലും പ്രതിഫലിക്കുന്നുണ്ട്. കേരളത്തില്‍ ഈ മേഖലയില്‍ ജിഹാദി സ്വാധീനമുണ്ട്. ഇത് വ്യക്തമായി എല്ലാവരും തിരിച്ചറിയണം. ശക്തമായ സംഘടനാസംവിധാനത്തിലൂടെ വ്യാപാരിവ്യവസായി സംഘത്തിന് ദേശവിരുദ്ധശക്തികളെ അകറ്റിനിര്‍ത്താനും സംശുദ്ധവും ധാര്‍മികവുമായ വ്യാപാരം ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് അഡ്വ.എസ് വേണുഗോപാല്‍ അധ്യക്ഷനായി. ആര്‍എസ്എസ് തിരുവനന്തപുരം സംഭാഗ് കാര്യവാഹ് വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി. അനില്‍ സംഘടനാറിപ്പോര്‍ട്ടും ജിത്തുകുമാര്‍ പ്രമേയവും അവതരിപ്പിച്ചു.
സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. സദാശിവന്, ലഘു ഉദ്യോഗ ഭാരതി സംസ്ഥാന രക്ഷാധികാരി സുധീര്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന് വിളക്കുടി, സെക്രട്ടറി സുരേഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പൊയിലക്കട രാജന്‍നായര്‍, ഡോ.ശ്യാം, അലൈന്‍ എറിക് ലാല്‍, നിരുപം റോയി എന്നിവരെ യോഗത്തില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: