ആലപ്പുഴ: മണ്ണില്‍ പണിയെടുക്കുന്ന കുഡുംബി സമുദായം വിദ്യഭ്യാസ മേഖലയില്‍ പിന്നോക്കം പോയതിനെ കുറിച്ച് അശങ്കയുണ്ടെന്നും വിദ്യാഭ്യാസ മേഖലയില്‍ കുഡംബി സമുദായത്തിന്റെ പിന്നോക്ക വസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും മന്ത്രി പി. പ്രസാദ്. കുഡുംബി സേവാസംഘം അമ്പത്തിയെട്ടാം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുഡംബി സമുദായം വിദ്യഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്കി പുതിയ പദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ. ഒ.എസ്. രാമകൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.രാമചന്ദ്രന് സ്വാഗതം പറഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ച് കൊടിമര ജാഥ ആര്യാട് നിന്നും ദിപശിഖാ ജാഥ. കളര്‍കോട് നിന്നും ആരംഭിച്ച് സമ്മേളന നഗരിയായ നന്ദാവനം ഓഡിറ്റോറിയത്തില്‍ എത്തിചേര്‍ന്നു.എം.സി.സുരേന്ദ്രന്. വി.എസ്. ശിവരാമന്, ജി.ഗണേശന്, ലിലാഗോപാലന്, ജി.രാജന്, എം.മനോജ്, അമ്യത, അനില്‍ തിരുവമ്പാടി എന്നിവര്‍ വിവിധ ചര്‍ച്ചകളില്‍ സംസാരിച്ചു.
ഇന്ന് രാവിലെ 9.30ന് അവാര്‍ഡു വിതരണ സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്, എച്ച്. സലാം എംഎല്‍എ, എം. മുരളീധര പൈ തുടങ്ങിയവര്‍ പങ്കെടുക്കും.
ചിത്രം കുഡുംബി സേവാസംഘം സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: