അഹമ്മദാബാദ് : രാജസ്ഥാനിലെ കരൗലിയ്‌ക്ക് പിന്നാലെ ഗുജറാത്തിലെ സബർകാന്തയിലും ഹിന്ദുക്കൾക്ക് നേരെ ആക്രമണം. രാമനവമിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്‌ക്ക് നേരെയായിരുന്നു മതതീവ്രവാദികള്‍ കല്ലെറിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകീട്ടോടെ നടന്ന ഘോഷയാത്ര മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഹിമ്മത്നഗറിലൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. ഹിമ്മത് നഗറിലെ ചപ്പാരിയ ഗ്രാമത്തിലൂടെ കടന്നു പോകുന്നതിനിടെ മതതീവ്രവാദികൾ കല്ലെറിയുകയായിരുന്നു. നിരവധി വാഹനങ്ങൾ കേടുവരുത്തി. ഒരു ജീപ്പ് കത്തിച്ചു. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി. ടിയര്‍ ഗ്യാസ് പ്രയോഗിച്ചാണ് പൊലീസ് അക്രമികളെ നിയന്ത്രിച്ചത്.
സംഭവത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കല്ലേറിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടുതല്‍ ആക്രമണങ്ങളുണ്ടാകാതിരിക്കാന്‍ വലിയൊരു പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. എങ്കിലും അസാധാരണമായ ശാന്തതയാണ് പ്രദേശത്ത്.
ഹിന്ദുക്കൾക്ക് നേരെ ആസൂത്രിത ആക്രമണമാണ് നടന്നിരിക്കുന്നത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ടിയർ ഗ്യാസ് എറിഞ്ഞതിന് ശേഷമാണ് അക്രമി സംഘം കല്ലെറിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാണ് ആക്രമിച്ചത് എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പോലീസ് എത്തിയാണ് പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
രാജസ്ഥാനിലെ കരൗലിയില്‍ ഏപ്രില്‍ രണ്ടിനാണ് ഹിന്ദു പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ 40 കടകള്‍ കത്തിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. പക്ഷെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരാണ് കുറ്റക്കാരെന്ന പേരില്‍ അവരെ അറസ്റ്റ് ചെയ്യുകയാണ്. യഥാര്‍ത്ഥ കുറ്റവാളികള്‍ അവിടെ രക്ഷപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: