ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകളെ ദല്‍ഹി അസംബ്ലിയില്‍ കളിയാക്കി ചിരിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി നേതാവ് രാഖി ബിര്‍ളയെയും കഠിനമായി വിമര്‍ശിച്ച് ബോളിവുഡ് ഗായകന് സോനു നിഗം.
‘കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് എന്തൊക്കെ ദുര്യോഗം സംഭവിച്ചു എന്നത് അരവിന്ദ് കെജ്രിവാളിന് അറിയാമായിരുന്നിട്ടും കശ്മീര്‍ ഫയല്‍സ് എന്ന സിനിമ വ്യാജമാണെന്നായിരുന്നു അരവിന്ദ് കെജ്രിവാള് നിയമസഭയില്‍ പറഞ്ഞത്. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണക്കുന്നയാളല്ല. പക്ഷെ അരവിന്ദ് കെജ്രിവാള് എന്തിനെയും പരിഹസിച്ചോളൂ, കശ്മീര്‍ പണ്ഡിറ്റുകളെ ഒഴിച്ച്’- സോനു നിഗം പറഞ്ഞു.
‘കശ്മീര്‍ ഫയല്‍സ് കശ്മീരില്‍ സംഭവിച്ച ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച ചിത്രമാണ്. അത് അരവിന്ദ് കെജ്രിവാളിന് അറിയാവുന്ന കാര്യമാണ്. അവിടെ ഒരു വംശഹത്യ നടന്നുവെന്ന് മുഴുവന്‍ ലോകത്തിനും അറിയാം. ഒരു സ്ത്രീയെ പകുതിയില്‍ മുറിക്കാനും, ഏതോ ഒരാളുടെ കുട്ടിയുടെ കഴുത്തറക്കാനും, രക്തത്തില്‍ മുക്കിയ ചോറ് ഒരാളെ തീറ്റിക്കാനും ശ്രമിക്കുന്ന ഒരാള്‍ എത്ര ക്രൂരനാണെന്ന് ലോകമറിയട്ടെ. ഇത് ജനങ്ങളോട് പറഞ്ഞില്ലെങ്കില്‍ എങ്ങിനെയാണ് അവര്‍ അത് അറിയുന്നത്.. അത് തടയുന്നുവെങ്കില് നിങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പറയും’- സോനു നിഗം പറഞ്ഞു.
ടൈംസ് നൗ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സോനു നിഗത്തിന്റെ ഈ വെളിപ്പെടുത്തലുകള്‍. അരവിന്ദ് കെജ്രിവാള് കശ്മീരി പണ്ഡിറ്റുകളെയും കശ്മീരി ഫയല്‍സിനെയും വിമര്‍ശിക്കുമ്പോള്‍ കൂടെ ചിരിച്ച ആപിന്റെ രാഖി ബിര്‍ളയെയും സോനു നിഗം വിമര്‍ശിച്ചു. ‘എത്ര നാണംകെട്ട രീതിയിലാണ് അവര്‍ ചിരി്ച്ചത്. ഒരാള്‍ക്ക് അന്തസ്സോടെ സംസാരിക്കാം. പക്ഷെ നിങ്ങള്‍ ചിരിക്കുകയായിരുന്നു. കശ്മീരി പണ്ഡിറ്റുകളെ പരിഹസിച്ചാണ് ചിരിച്ചത്. എന്ത് സന്ദേശമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്?’- സോനു നിഗം ചോദിച്ചു.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്നും സോനു നിഗം അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: