കോഴിക്കോട്: പതിനായിരക്കണക്കിനാളുകള്‍ ജീവന് നല്‍കിയും വിദ്യാഭ്യാസം ഉപേക്ഷിച്ചും തൊഴില്‍ ഉപേക്ഷിച്ചും ത്യാഗങ്ങള്‍ സഹിച്ചും ഭാരതത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട സ്വാതന്ത്ര്യസമരം നടത്തിയതിന്റെ പ്രേരണ ഭാരതത്തിന്റെ ആര്ഷസംസ്കാരമാണെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്. കേളപ്പജിഉപ്പുസത്യഗ്രഹ സ്മൃതിയാത്രയുടെ ഉദ്ഘാടനം കോഴിക്കോട് മുതലക്കുളം മൈതാനത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധി ആളുകള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബലിയര്‍പ്പിച്ചിട്ടുണ്ട്. ഇതിനുള്ള പ്രേരണ എന്തായിരിക്കുമെന്നത് തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് മനസ്സിലായി, മറ്റ് സംസ്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഇന്ത്യയിലെ സംസ്കാരമാണ് ആ പ്രേരണ എന്ന്. ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്തരമാണെന്ന് ഉദ്ഘോഷിക്കുന്ന ഋഷിസങ്കല്പമാണ് ഇതിന് പിന്നിലെ പ്രേരകശക്തി. സ്വന്തം നാടിനെ അമ്മയായി കാണുന്ന സംസ്കാരം ഇന്ത്യക്ക് മാത്രം അവകാശപ്പെട്ടതാണ്. ഭാരത ജനത സ്വീകരിച്ച നേതൃത്വം എന്നും ഋഷികളെയും സന്ന്യാസിമാരെയുമായിരുന്നു. ഭാരതം കേവലമൊരു ഭൂഖണ്ഡമല്ല, അതൊരു ഊര്‍ജകേന്ദ്രമാണ്. സ്വാതന്ത്ര്യം എന്ന സങ്കല്പത്തിന് സാംസ്കാരിക മൂല്യങ്ങളെ നവീകരിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ആത്മീയമൂല്യങ്ങളും ആധാരമായത്, ഗവര്‍ണര്‍ പറഞ്ഞു.
കേരളഗാന്ധി കെ. കേളപ്പന് ഇക്കാലമത്രയും തമസ്കരിക്കപ്പെട്ടത് ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം അധികാരമേറിയ ഭൗതികവാദത്തിന്റെ ആസുരികത കാരണമാണെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് പറഞ്ഞു.. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുന്നതാവണം കേളപ്പജി സ്മൃതിയാത്ര എന്ന് ഡോ. പ്രഭാകരന് പലേരി പറഞ്ഞു.. ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളുടെ അടിമത്വത്തിലൂടെ നമ്മുടെ രാഷ്ട്രത്തിന് എന്തെല്ലാം നഷ്ടപ്പെട്ടെന്ന് തിരിച്ചറിയാനും അവ തിരിച്ചുപിടിക്കാനുമുള്ള സന്ദര്‍ഭമാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷമെന്ന് ചടങ്ങിന് ആശംസയര്‍പ്പിച്ചുകൊണ്ട് കരസേന മുന്‍ ഉപമേധാവിയും അമൃതോത്സവ സംഘാടകസമിതി അധ്യക്ഷനുമായ ലഫ്. ജനറല്‍ ശരത്ചന്ദ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: