ദോഹ: ഇസ്ലാമിക ഭീകരതയെ തുറന്നു കാണിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തി ഖത്തര്‍ സര്‍ക്കാര്‍. റിലീസിന് മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വിലക്ക്. സിനിമയില്‍ ഇസ്ലാമിക തീവ്രവാദത്തിനും പാകിസ്ഥാനുമെതിരെയുള്ള പരാമര്‍ശങ്ങളുമാണ് വിലക്കിന് കാരണം. നേരത്തെ കുവൈറ്റിലും സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിച്ചേക്കും. ഇസ്ലാമിക രാജ്യങ്ങളുടെ വിലക്ക് വിജയിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
നേരത്തെ, ബീസ്റ്റിന് കുവൈറ്റും വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രത്തിലെ ദൃശ്യങ്ങള്‍ രാജ്യത്തിന്റെ ഇസ്ലാമിക താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ചിത്രം വിലക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്ഐആര്‍’ എന്നീ സിനിമകളും സമാനരീതിയില്‍ കുവൈത്തിന്റെ വിലക്ക് നേരിട്ടിട്ടുണ്ട്.
ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ബീസ്റ്റ്. ഡയറക്ടര്‍ സെല്ലവ രാഗവനും സിനിമയില്‍ ഉണ്ട്. മറ്റ് കഥാപാത്രങ്ങളെ കുറിച്ചൊന്നും അധികം പുറത്ത് വിട്ടിട്ടില്ലെങ്കിലും ട്രയ്ലര്‍ ഹിറ്റ് ആയി കഴിഞ്ഞു. ഇതിലെ രണ്ട് പാട്ടുകളും ഇതിനോടകം ട്രെന്‍ഡിങ്ങ് ആയി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: