തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയില്‍. വൈകാതെ ഇതു വ്യാജമാണെന്ന് കണ്ടെത്തി. നന്മേനി സ്വദേശി സജീവനാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി 9ന് ശേഷമാണ് തിരുവനന്തപുരം പോലീസ് കണ്ട്രോള് സെല്ലിലേക്കു ഫോണ്‍ സന്ദേശമെത്തിയത്. പോലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ പുറത്തേക്കുമാറ്റി ഉടനെ പരിശോധന നടത്തുകയായിരുന്നു. ഫോണ്‍ കോളില്‍ സംശയം തോന്നിയ പോലീസ് നമ്പര്‍ ട്രാക്ക് ചെയ്ത് അന്വേഷണം വ്യാപിച്ചപ്പോഴാണ് സജീവനെ പിടികൂടിയത്.
കലക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ നേരത്തേ തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. തുടര്‍ന്ന വേഗം അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: