അതീതമായ ഒന്നിനെക്കുറിച്ചുള്ള മനുഷ്യാന്വേഷണത്തിനു പിന്നിലെ അടിസ്ഥാനപരമായ ശക്തി, ഒരു വ്യക്തിയെ നശ്വരതയെ (മരണത്തെ) കുറിച്ച് ഓര്മപ്പെടുത്തുകയെന്നതാണ്. മരിക്കുമെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ലായെങ്കില്‍ ഒരാളും ആത്മീയത തേടി ല്ലായിരുന്നു.
65 വയസ്സിനുശേഷം, അല്ലെങ്കില്‍ ശരീരം നിങ്ങളെ ശക്തമായി ഓര്‍മിപ്പിക്കുമ്പോള്‍ മാത്രമേ, നിങ്ങള്‍ ആത്മീയത തേടേണ്ടതുള്ളൂ എന്ന പഴമൊഴികളും മറ്റും എന്തുകൊണ്ടാണ് ഉണ്ടായത്? ചെറുപ്പമായിരിക്കുമ്പോള്‍ അമര്‍ത്യനാണെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ പ്രായമാകുമ്പോള്‍, നിങ്ങള്‍ക്ക് മരണമുണ്ടെന്ന് രീരം നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. ചിലര്‍ക്ക്, ആ ഓര്‍മ്മപ്പെടുത്തല്‍ നേരത്തെയെത്തുന്നു, ചിലര്‍ക്ക് ആരോഗ്യത്തെ ആശ്രയിച്ച് കുറച്ച് താമസിച്ച് എത്തുന്നു.
ഇതിനാലാണ് പരമശിവന് സ്ഥിരമായി ശ്മശാനത്തില്‍ സമയം ചെലവഴിച്ചതെന്നാണ് പറയപ്പെടുന്നത്. ഏതാണ്ട് എല്ലാ യോഗികളും ശ്മശാനത്തില്‍ അല്പമെങ്കിലും സമയം ചെലവഴിച്ചിട്ടുണ്ടാകും. ശ്മശാനങ്ങള്‍ വിശുദ്ധ സ്ഥലങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. കാരണം, അവ നിങ്ങളെ മരണത്തെക്കുറിച്ച് ശക്തമായി ഓര്‍മ്മിപ്പിക്കുന്നു. ഒരാള്‍ മരിക്കുമ്പോള്‍, അയാളുടെ അസ്തിത്വത്തിന്റെ നശ്വര ഭാവം നിങ്ങളുടെ ശരീരത്തില്‍ എവിടെയോ സ്പര്‍ശിക്കുന്നുണ്ട്. അത് വൈകാരിക പ്രതികരണത്തിനും അപ്പുറമുള്ളതാണ്. അറിയാത്തൊരാളാണെങ്കില് പോലും, ഒരു മനുഷ്യന്റെ ഭൗതികദേഹം കാണുമ്പോള്‍, അത് നിങ്ങളെ സ്പര്‍ശിക്കുന്നു, അങ്ങനെയല്ലേ? നിങ്ങള്‍ കുറേക്കൂടി സെന്സിറ്റിവ് ആണെങ്കില്‍ ആ അനുഭവം നിങ്ങളുടെ ശരീരത്തെയും സ്പര്‍ശിക്കുന്നു. മാനസികമായും വൈകാരികമായും അവിടെ പ്രതികരണങ്ങള്‍ ഉണ്ടാവാം. പക്ഷേ ശരീരം സ്വന്തം നിലയില്‍ ജീവനെ ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രധാനം.
ശരീരത്തിന് മനസ്സിനപ്പുറം സ്വന്തമായ ഒരു ഓര്‍മ്മയുണ്ട്, അത് അതിന്റേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍, നിങ്ങളുടെ ശരീരത്തിനുള്ള ഓര്‍മ്മ നിങ്ങളുടെ മനസ്സിന്റെ ഓര്‍മ്മകളെക്കാള്‍ നിങ്ങളെ ഭരിക്കും. മാനസികമായ ഓര്‍മ്മയേക്കാള്‍ വളരെയധികം പ്രധാനപ്പെട്ടതാണ് ശരീരത്തിന്റെ ഓര്‍മ്മ.
യോഗികള്‍ എപ്പോഴും പര്‍വതങ്ങളില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു, കാരണം ശരീരം പെട്ടെന്ന്, അതിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുന്നു. മാനസികമോ ബുദ്ധിപരമോ ആയ ഓര്‍മ്മപ്പെടുത്തലല്ല, ശാരീരികമായ ഓര്‍മ്മപ്പെടുത്തല്‍. ജീവനും മരണവും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണെന്നു കാണാം. ആ ഇടം അല്ലെങ്കില്‍ ആ വര പര്‍വത സാനുക്കളില്‍ കഴിയുമ്പോള്‍ വീണ്ടും നേര്‍ത്തതാകുന്നു. മലനിരകളില്‍ താമസിക്കുന്നത് നിങ്ങളുടെ നിലനില്‍പ്പിന്റെ ക്ഷണഭംഗുര സ്വഭാവത്തെ നിരന്തരം ഓര്‍മ്മിപ്പിക്കും. നിങ്ങള്‍ ആരാണെന്ന് തിരിച്ചറിയുന്നുവെങ്കില്‍, മരിക്കുമെന്ന ബോധം എപ്പോഴുമുണ്ടെങ്കില്‍, നിങ്ങളുടെ ഭൗതിക ശരീരത്തിന്, അത് സ്ഥിരമല്ലെന്നും ഒരു നാള് ഭൂമിയില്‍ അലിഞ്ഞു ചേരേണ്ടതാണെന്നും അത് ഇന്ന് തന്നെയായേക്കാം എന്നുമറിയാമെങ്കില്, നിങ്ങളുടെ ആത്മീയ അന്വേഷണം അചഞ്ചലമാണ്. അതുകൊണ്ടാണ് യോഗികള്‍ പര്‍വ്വതങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ആത്മീയാന്വേഷണം ചഞ്ചലമാകാതിരിക്കാന്‍ അവര്‍ അവരുടെ നശ്വരത നിരന്തരം ഓര്മ്മിപ്പെടുത്തുവാന് ആഗ്രഹിച്ചു.
നിങ്ങളുടെ ശരീരത്തിന്റെ സ്വഭാവം എന്താണെന്ന് നിങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. നിങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും ചുറ്റിക്കറങ്ങുന്ന ഒരു മണ് കൂമ്പാരമാണ്. നിങ്ങളെ ചുറ്റിയിരിക്കുന്ന ഈ ശരീരം ഭൂമിയുടെ ഒരു തുണ്ട് പോലെ ചുറ്റിത്തിരിയുന്നു. ഭൂമി നിങ്ങളെ വിഴുങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍, നിങ്ങള്‍ ഒരു ചെറുമണ്‍ കൂമ്പാരമായിത്തീരുന്നു.
നിങ്ങള്‍ വെറും മണ്ണു മാത്രമാണെന്നും, മറ്റൊന്നുമല്ലെന്ന സ്ഥിരമായ ശാരീരിക ഓര്‍മ്മപ്പെടുത്തലാണ് യോഗികള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അവര്‍ എപ്പോഴും ഭൂമിയോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഭൂമിയാല്‍ ചുറ്റപെട്ട് എങ്ങനെയാണ് കഴിയുക? നിങ്ങള്‍ക്ക് ഒരു കിണര്‍ കുഴിച്ച് അതില്‍ ഇരിക്കാന്‍ കഴിയുമെങ്കിലും അത് പ്രായോഗികമല്ല. അതിനാല്‍ അവര്‍ മലകളിലേക്ക് പോയി, പ്രകൃതിദത്തമായ ഗുഹകള്‍ തെരഞ്ഞെടുത്തു, അവിടെ, ഭൗതിക ശരീരത്തെ ഭൂമി തിരികെ വീഴുങ്ങാന്‍ പോകുന്നു എന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. മാതാവായ ഭൂമി അവള് നല്കിയ വായ്പ കഴിയുന്നത്ര വേഗത്തില്‍ തിരികെ നേടാന്‍ ശ്രമിക്കുന്നു. അതിജീവനത്തിനായുള്ള നിങ്ങളുടെ പോരാട്ടം അതിനെതിരെയുള്ള സമരമാണ്.
ആശ്രമത്തില്‍ ഞാന്‍ എല്ലായ്പ്പോഴും ആളുകളോട് പറയാറുണ്ട്, നിങ്ങള്‍ എന്തു ജോലി ചെയ്യുന്നുവെന്നത് പ്രശ്നമല്ല, എല്ലാ ദിവസവും, കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിങ്ങളുടെ വിരലുകള്‍ ഭൂമിയില്‍ പതിപ്പിക്കണം. തോട്ടത്തില്‍ എന്തെങ്കിലും പണിയെടുക്കുക. വിടെയായാലും നിങ്ങളുടെ കൈകളില്‍ മണ്ണു പറ്റണം. ഇത് ഒരു സ്വാഭാവിക ശാരീരിക ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാക്കും, നിങ്ങള്‍ നശ്വരമാണെന്നുള്ള ഒരു ശാരീരികമായ ഓര്‍മ്മപ്പെടുത്തല്‍ നിങ്ങളില്‍ ഉണ്ടാക്കും; ശാശ്വതമല്ലെന്ന് നിങ്ങളുടെ ശരീരം മനസ്സിലാക്കും. ആത്മീയാന്വേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശരീരത്തിന്റെ ആ തിരിച്ചറിവ് അത്യന്താപേക്ഷിതമാണ്. ആ തിരിച്ചറിവ് എത്ര പെട്ടെന്നുണ്ടാകുന്നുവോ, ആത്മീയ ബോധം അത്രയും ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: