കണ്ണൂര്‍: കാശ്മീരില്‍ നിന്ന് പാര്‍ട്ടി സമ്മേളനത്തിന് എത്തിയ കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വാസ്ഥം. കുഴഞ്ഞ് വീണ അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ വ്യതിയാനം മൂലമാണ് അദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രാവിലെ സമ്മേളനത്തിന്റെ ഭാഗമായ അദ്ദേഹത്തിന് ഉച്ചയോട് കൂടിയാണ് ശാരീരിക തളര്‍ച്ചയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: