ഒട്ടാവ : കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക്ക് വാസുദേവ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജനുവരിയിലാണ് കാര്‍ത്തിക്ക് പഠനത്തിനായി കാനഡയില്‍ എത്തിയത്. കാര്‍ത്തിക് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന റസ്റ്റോറന്റിലേക്ക് പോകുന്ന വഴിക്കാണ് വെടിയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ടൊറന്റോ പോലീസ് അന്വേഷണം തുടങ്ങി.
വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം ഞെട്ടിക്കുന്നതാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: