കൊച്ചി: മൂവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇറക്കിവിട്ടു വീട് ജപ്തി ചെയ്ത വിവാദസംഭവത്തില്‍ ബാങ്ക് വീണ്ടും ഉരുണ്ടുകളിക്കുന്നു.ഇവരുടെ കടം തീര്‍ക്കുന്നതിനായി മാത്യ കുഴിനാടന്‍ എംഎല്‍എ നല്‍കിയ ചെക്കുമായി എത്തിയപ്പോള്‍ ബാങ്ക് ചെക്ക് സ്വീകരിക്കില്ല എന്ന നിലപാടാണ് എടുത്തത്.
കടം മുഴുവനും തീര്‍ന്നു അതിനാല്‍ ചെക്ക് സ്വീകരിക്കാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. ഇതോടെ തര്‍ക്കം ആരംഭിച്ചു. നിലവില്‍ കടം തീര്‍ന്ന വിവരം ബാങ്ക് കുടുംബത്തെ അറിയിച്ചിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. കടം തീര്‍ക്കാനാണ് തങ്ങള്‍ വന്നതെന്നും പറഞ്ഞു. ഇതോടെ ബാങ്ക് ചെക്ക് വാങ്ങി.എന്നാല്‍ ലോണ്‍ അക്കൗണ്ടിലേക്ക് വരവ് വെക്കാനാവില്ല എന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.എന്നാല്‍ സിഐടിയുവിന് പണം നല്‍കില്ലെന്ന് അജേഷും വ്യക്തമാക്കി.
അജേഷ് ചികിത്സക്ക് പോയ സമയത്ത് കുട്ടികള്‍ മാത്രമുളളപ്പോളാണ് ബാങ്ക് ജ്പതിയുമായി എത്തിയത്. ഇത് അറിഞ്ഞ് എത്തിയ എംഎല്‍എ മാത്യു കുഴിനാടാന്‍ പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയും കടം താന്‍ അടക്കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ സംഭവം വിവാദമായതോടെ ബാങ്കിലെ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ പണം പിരിച്ച് കടം അടച്ചു എന്നാല്‍ ഇത് അജേഷിനെ അറിയിച്ചിരുന്നില്ല.എംഎല്‍എ തന്റെ ശമ്പളം ഉള്‍പ്പെടെ 1,35686 രൂപയുടെ ചെക്കാണ് ഇവര്‍ക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: