ഏറ്റുമാനൂര്‍: റെയില്‍വേ പാസഞ്ചര്‍ സര്‍വ്വീസ് കമ്മിറ്റി ചെയര്മാന് രമേശ് ചന്ദ്ര രത്ന ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സര്‍വീസ് കമ്മിറ്റിയില്‍ പത്തോളം അംഗങ്ങളാണ് ഉണ്ടായിരുന്നത്. വിശദമായ പരിശോധനയില്‍ പെയിന്റിംഗ്, ശുചിത്വം, വെള്ളത്തിന്റെ വിഷയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മരാമത്ത് വിഷയങ്ങള്‍, എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് ചെയര്മാന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
സ്റ്റേഷന് വൃത്തിയായി സൂക്ഷിച്ചതിന് 5000രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന രീതിയിലുള്ള ബോര്‍ഡ് സ്ഥാപിക്കണമെന്ന് ചെയര്മാന് നിര്‍ദ്ദേശിച്ചു. ഏറ്റുമാനൂരപ്പന്റെ ചിത്രവും, അമ്പലത്തിലെ പടവും, ഉള്‍പ്പെട്ട ബോര്‍ഡാണ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്.
ബിജെപി മണ്ഡലം കമ്മിറ്റി പാലരുവി, വഞ്ചിനാട് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള കമ്മറ്റി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണനും സംഘത്തിലുണ്ടായിരുന്നു.
ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവന് ചെയര്‍മാനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സീനിയര്‍ ഡി.സി.എം ജെറിന് ജി ആനന്ദ്, ഏരിയ മാനേജര്‍ നിധിന് റോബെര്‍ട്ട്, സ്റ്റേഷന് മാസ്റ്റര്‍ സി.ബിജു, ട്രാഫിക് അസി.ഷെലീബ് കുമാര്‍, ട്രാഫിക് ഇന്‍സ്പെക്ടര്‍ ഈപ്പന് ജോര്‍ജ്, എന്നിവരും ചെയര്‍മാനെ സ്വീകരിച്ചു.
ബിജെപി ജില്ലാ ട്രഷറര്‍ ഡോ.ശ്രീജിത്ത് കൃഷ്ണന്, സിന്ധു കോതശ്ശേരി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സഹസ്രനാമ അയ്യര്‍, ദിലീപ് പി, നേതാക്കളായ രമാദേവി, കുഞ്ഞുമോന് പേരൂര്‍, ജോഷി ജോസഫ് ജോസഫ് പട്ടിത്താനം, ടോണി ജോര്‍ജ്, സരുണ്‍ അപ്പുക്കുട്ടന്,ഷിന് ഗോപാല്‍,രഞ്ജിന ഗോപി, ഏറ്റുമാനൂര്‍ നഗരസഭ അംഗങ്ങളായ ഉഷാ സുരേഷ്, രശ്മി ശ്യാം, ശോഭനകുമാരി, സിന്ധു കറുത്തേടം, എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: