ചങ്ങനാശ്ശേരി: ബോട്ട് കാനാലിലും ജെട്ടിയിലും നിറഞ്ഞു കിടക്കുന്ന പോളയും മറ്റു മാലിന്യങ്ങളും നീക്കുവാന്‍ ജലസേചന വകുപ്പില്‍ നിന്നും ഏഴു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
മാലിന്യങ്ങള്‍ നിറഞ്ഞു കൂടി ബോട്ട്-വാട്ടര്‍ ടാക്‌സി തുടങ്ങിയവയുടെ യാത്ര വളരെ ക്ലേശകരമാകുന്നു എന്ന വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്നു അടിയന്തരമായി തുക അനുവദിക്കണമെന്ന് എംഎല്‍എ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ചീഫ് എന്‍ജിനീയരോടാവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമായ തുക ലഭ്യമായത്.
സാധാരണ ചെയ്യുന്നതുപോലെ ഒറ്റത്തവണ ആയിട്ടല്ല ഇത്തവണ കരാര്‍ കൊടുക്കുക. ഒരുവര്‍ഷത്തേക്കു വേണമെന്ന എംഎല്‍എയുടെ ആവശ്യം അംഗീകരിച്ചായിരിക്കും കരാര്‍ നല്‍കുക. ബോട്ടു ജെട്ടിയില്‍നിന്നും അരകിലോമീറ്ററോളം നീളത്തില്‍ വരുന്ന ഭാഗമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു ഇന്നലെ എംഎല്‍എയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് ഉദ്യോഗസ്ഥരും, വാട്ടര്‍ ട്രാന്‍സ്പോര്‍ട് ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദര്‍ശിച്ചു പദ്ധതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: