ന്യൂദല്‍ഹി: കോവിഡ് ഒമിക്രോണിന്റെ ഏറ്റവും പുതിയ ഉപവകഭേദമായ എക്സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ മാര്‍ച്ച് 13നാണ് അറുപതുകാരനില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കകം ഇയാള്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജനിതകശ്രേണീകരണം നടത്തിയാണ് എക്സ്.ഇ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ ബിഎ.1, ബിഎ2 എന്നീ ഉപവകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ്.ഇ. ഒമിക്രോണിന്റെ ബിഎ 2 വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷി എക്സ്.ഇക്ക് കൂടുതലാണ്. നേരത്തെ മുംബൈയില്‍ എക്.ഇ വകഭേദം സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, പിന്നീട് വാര്‍ത്ത നിഷേധിച്ച് ആരോഗ്യമന്ത്രാലയം പിന്നീട് രംഗത്തെത്തിയിരുന്നു.
യു.കെയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോണ്‍ എക്സ്ഇ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടണില്‍ ജനുവരി 19നാണ് ആദ്യ എക്സ് ഇ കേസ് സ്ഥിരീകരിച്ചതെന്ന് ബ്രിട്ടന് ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. എന്നാല്‍, ഈ വകഭേദത്തെ കുറിച്ചുള്ള വിശദ പഠനം ഇപ്പോഴും നടന്നുവരുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: