ലഖ്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയോടെ യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി കണ്ടെത്തുകയായിരുന്നു. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്.
തുടര്‍ന്ന് നാല് മണിക്കൂറോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ രാത്രി തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് മില്യണ്‍ ഫോളോവേഴ്സാണ് യോഗി ആദിത്യനാഥിന്റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്. മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയലും ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേഴ്സണല്‍ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ക്രിപ്റ്റോകറന്‍സി സംബന്ധിച്ച പോസ്റ്റുകളാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: