Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ആനകള്‍ക്കെല്ലാം മദപ്പാട്, ആകെ 26 ആനകള്‍, ചെലവ് മൂന്നുകോടി, വരുമാനം വട്ടപ്പൂജ്യം; എഴുന്നെള്ളിക്കുന്നത് സ്വകാര്യ ആനകളെ

മൂന്നുകോടിയിലധികം രൂപയാണ് 26 ആനകളുടെ വാര്‍ഷിക ചെലവ്. ഭക്ഷണം, പാപ്പാന്മാരുടെ ശമ്പളം, ചികിത്സ, അങ്ങനെ നീളുന്നു ചെലവുകള്‍. ഉത്സവകാലം കഴിഞ്ഞാല്‍ പിന്നെ ആനകള്‍ക്ക് സുഖ ചികിത്സയാണ്. അത് കഴിയുമ്പോഴേക്കും ഉത്സവങ്ങളും പൂരങ്ങളും അവസാനിക്കും.

അനീഷ് അയിലം by അനീഷ് അയിലം
Apr 9, 2022, 10:03 am IST
in Kerala

തിരുവനന്തപുരം: ഉത്സവത്തിലിറക്കാനാകാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആനകള്‍. 26 ആനകളില്‍ എഴുന്നെള്ളിക്കാന്‍ കഴിയുന്നത് നാലെണ്ണത്തെ മാത്രം. ശേഷിക്കുന്നവയ്‌ക്കെല്ലാം മദപ്പാട്. അതേ സമയം സ്വകാര്യ വ്യക്തികളുടെ ആനകള്‍ക്ക് മദപ്പാടില്ല. ദേവസ്വം ക്ഷേത്രങ്ങളില്‍ എഴുന്നള്ളിക്കുന്നത് സ്വകാര്യ വ്യക്തികളുടെ ആനകളെ.

തിരുവനന്തപുരം, പത്തനംതിട്ട, ഹരിപ്പാട്, വൈക്കം എന്നീ നാലു ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ കീഴിലായി 26 ആനകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളത്. തിരുവനന്തപുരത്ത് 10, പത്തനംതിട്ട ഏഴ്, ഹരിപ്പാട് എട്ട്, വൈക്കം ഒന്ന് എന്നിങ്ങനെ. പ്രായാധിക്യമുള്ളതും പിടിയാനയും ഒഴികെ തിരുവനന്തപുരത്തെ പത്തില്‍ ഏഴും മദപ്പാടിലാണ്. പത്തനംതിട്ടയിലെ ഏഴെണ്ണത്തില്‍ രണ്ടെണ്ണം പിടിയാനകളാണ്. കൊമ്പന്‍മാരില്‍ തിരുവല്ല ജയരാജനെയും നീലകണ്ഠനയെയും മാത്രമാണ് ഉത്സവത്തിന് ഇറക്കിയത്. എന്നാല്‍ മദപ്പാട് ഉണ്ടായതിനെതുടര്‍ന്ന് നീലകണ്ഠനെ ഉത്സവ സീസണിന്റെ തുടക്കത്തിലേ തളച്ചു. ജയരാജന് വയറുനോവ് വന്നതിനാല്‍ വിശ്രമത്തിലാണ്.  

പിടിയാനകളില്‍ ഉമ ലോറിയില്‍ കയറാത്തതിനാല്‍ പുനലൂര്‍ ഭാഗത്ത് മാത്രമേ എഴുന്നെള്ളിക്കാനാകൂ. കുസുമത്തെ മാത്രമാണ് ഉത്സവത്തിന് വിടുന്നത്. ഹരിപ്പാട്ടെ എട്ടില്‍ രണ്ട് ആനകള്‍ മാത്രമാണ് ഉത്സവത്തിന് ഇറങ്ങിയത്. വെട്ടിക്കാട് ചന്ദ്രശേഖരനും ഏവൂര്‍ കണ്ണനും. ചന്ദ്രശേഖരന്‍ മദപ്പാട് ലക്ഷണം കാണിച്ചു. കണ്ണനെയും ഈ മാസം അവസാനത്തോടെ തളയ്‌ക്കേണ്ടിവരും.  

മൂന്നുകോടിയിലധികം രൂപയാണ് 26 ആനകളുടെ വാര്‍ഷിക ചെലവ്. ഭക്ഷണം, പാപ്പാന്മാരുടെ ശമ്പളം, ചികിത്സ, അങ്ങനെ നീളുന്നു ചെലവുകള്‍. ഉത്സവകാലം കഴിഞ്ഞാല്‍ പിന്നെ ആനകള്‍ക്ക് സുഖ ചികിത്സയാണ്. അത് കഴിയുമ്പോഴേക്കും ഉത്സവങ്ങളും പൂരങ്ങളും അവസാനിക്കും. ദിവസം രണ്ടുലക്ഷം വരെ  ലഭിക്കുന്ന തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനകള്‍ ബോര്‍ഡിനുണ്ട്. ആവശ്യക്കാര്‍ ഏറെയുമാണ്. എന്നാല്‍ സ്ഥിരമായി ഉത്സവകാലത്ത് ദേവസ്വം ബോര്‍ഡ് ആനകള്‍ക്ക് മദപ്പാട് കാലമാണെന്നാണ് പറയുന്നത്. അതേസമയം സ്വകാര്യവ്യക്തികളുടെ ആനകളില്‍ 90 ശതമാനവും ഉത്സവത്തിന് എത്തുന്നുമുണ്ട്.

ദേവസ്വം ക്ഷേത്രങ്ങളില്‍ ബോര്‍ഡിന്റെ ആനകളെ എഴുന്നെള്ളിക്കുന്നതിന് പണം നല്‍കേണ്ടതില്ല. ആനയെ എത്തിക്കാനുള്ള വാഹനചെലവും പാപ്പാന്റെ ബാറ്റയും നല്‍കിയാല്‍ മതി. അത് അതാത് സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ വഴി അനുവദിക്കുകയും ചെയ്യും. ഇപ്പോള്‍ ബോര്‍ഡ് വക ആനകള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യവ്യക്തികളുടെ ആനകളെ ഉപയോഗിക്കുകയാണ്. സാധാരണ കൊമ്പന് പോലും ദിവസം 50,000 രൂപയില്‍ അധികം നല്‍കണം.  

കൊവിഡിന് മുമ്പ് ഉത്സവത്തിന് സ്വകാര്യ ആനകളെ ഉപയോഗിക്കുമ്പോള്‍ ദിവസം  10,000 രൂപ ബോര്‍ഡ് നല്‍കിയിരുന്നു. കൊവിഡ് കാലത്ത് അത് നിര്‍ത്തലാക്കി. ഇപ്പോള്‍ സ്വകാര്യ ആനയുടെ തുക മുഴുവന്‍ ഉപദേശസമിതികള്‍ പിരിച്ച് നല്‍കണം. അതിനായി പ്രത്യേകം കൂപ്പണ്‍ സീല്‍ വച്ച് നല്‍കുകയാണ്. ഈ ചെലവും ഭക്തജനങ്ങള്‍ വഹിക്കേണ്ട അവസ്ഥയാണ്. ബോര്‍ഡിന്റെ ആനകളെ ഉത്സവകാലത്ത് ഇറക്കാത്തത് സ്വകാര്യ ആന മുതലാളിമാരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Tags: aafestivaltravancore devaswom board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.