തിരുവനന്തപുരം: ബാലസാഹിതീ പ്രകാശന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്കാരം മജീഷ്യന്‍ ഡോ. ഗോപിനാഥ് മുതുകാടിന്. ബാലഗോകുലത്തിന്റെ പ്രഥമ രക്ഷാധികാരിയും മാതൃഭാഷ ഉപാസകനുമായ കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം.
കുട്ടികളുടെ മികച്ച മോട്ടിവേറ്റര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഭയവും ആശ്രയവുമായി നില്ക്കുന്ന ശ്രേഷ്ഠ കലാകാരന് എന്നീ നിലയിലാണ് മുതുകാടിന് പുരസ്കാരം നല്‍കുന്നത്. 25000 രൂപയും ശില്പവും പ്രശംസ പത്രവും അടങ്ങുന്ന പുരസ്ക്കാരം കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനമായ മെയ് 10ന് തിരുവനന്തപുരത്ത് നല്‍കും. സി. രാധാകൃഷ്ണന്, എന്‍ ഹരീന്ദ്രന്‍, പ്രൊഫ. സി എന്‍ പുരുഷോത്തമന്, വേണു വാരിയത് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: