ബാലരാമപുരം: സമുദായത്തിന്റെ രക്തം കുടിക്കുന്ന ചില അട്ടകള്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും അവരെ ജനങ്ങള്‍ ചുണ്ണാമ്പുവച്ച് തള്ളിയിടണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം നേമം യൂണിയന്റെ ശതാബ്ദി മന്ദിരത്തിന്റെയും രജത ജൂബിലി ഹാളിന്റെയും ഉദ്ഘാടനം ബാലരാമപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നേമം യൂണിയന് പ്രസിഡന്റ് സുപ്രിയ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളില്‍ സമുദായാംഗങ്ങളെ സമുദ്ധരിക്കാനാണ് സംഘടന ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ചരിത്രമാണുള്ളത്. പ്രാതിനിധ്യ വോട്ടവകാശം തന്റെ കാലത്ത് കൊണ്ടുവന്നതല്ല. അത് ഇനിയും നടപ്പിലാവുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
നേമം യൂണിയന് ജനറല്‍ സെക്രട്ടറി മേലാംകോട് സുധാകരന്, പ്രീതി നടേശന്, ബാഹുലേയന്, ഊരുട്ടമ്പലം ജയചന്ദ്രന്, ശ്രീജിത് മേലാംകോട്, വിളപ്പില്‍ ചന്ദ്രന്, റസല്‍പുരം ഷാജി, ജി.പങ്കജാക്ഷന്, രാജേഷ് ശര്‍മ, സജീവ് കുമാര്‍ രാംദേവ്, പാമാംകോട് സനല്‍, താന്നിവിള മോഹനന്, പാട്ടത്തില്‍ രഞ്ചിന്, രതീഷ് കോളച്ചിറ, റസല്‍പുരം സുമേഷ്, ശ്രീകല, ശ്രീലേഖ, ഷിബു വിളപ്പില്‍, നിജേഷ്, നടുക്കാട് ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെഎഎസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ പൂജാലാലിനെയും കേരള സംസ്ഥാന കരാട്ടെ ചാമ്പ്യന്ഷിപ്പ്ഫൈറ്റിങ്ങ് വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ ശിവാനി വിനോദിനെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: