ന്യൂദല്‍ഹി : രാജ്യത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് എടുക്കാമെന്ന് ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും ആളുകള്‍ക്ക് മൂന്നാമത്തെ ഡോസ് അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാം.
ആദ്യ രണ്ട് ഡോസ് വാക്‌സീന്‍ പോലെ കരുതല്‍ ഡോസ് അഥവാ ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ സൗജന്യമല്ല. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ഒമ്പത് മാസം പൂര്‍ത്തിയായ ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കൂ. രാജ്യത്തെ 15 വയസ്സിന് മുകളിലുള്ള പൗരന്മാരില്‍ 96 ശതമാനം ആളുകളും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 83 ശതമാനം പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്.
ഭൂരിഭാഗം ആളുകളും വാക്‌സിന്‍ സ്വീകരിച്ചെന്ന വിലയിരുത്തലിലാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രം പുതിയ ഉത്തരവ് ഇറക്കിയത്. മൂന്നാം ഡോസ് നിര്‍ബന്ധമാക്കിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനുള്ള അനുമതി ആശ്വാസമാകുന്നതാണ് ഈ ഉത്തരവ്.
അതേസമയം സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്‌സീനേഷനും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര കൊവിഡ് പോരാളികള്‍ക്കും നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് വാക്‌സീനേഷനും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: