തിരുവനന്തപുരം:വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസില്‍ വനിത കമ്മിഷന് അംഗം ഷാഹിത കമാലിന് ആശ്വസിക്കാം. വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്തയുടെ റിപ്പോര്‍ട്ട്. എന്നാല്‍ വനിത കമ്മിഷന് അംഗമാകുന്നതിന് മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തെറ്റായി വിദ്യാഭ്യാസ യോഗ്യത നല്‍കിയതിലും വനിതാ കമ്മിഷന് രൂക്ഷമായി ഷാഹിത കമാലിനെ വിമര്‍ശിച്ചു.
ഷാഹിത കമാല്‍ കമ്മീഷന് അംഗമായ ശേഷമാണ് ഡെലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. വനിത കമ്മീഷന് അംഗമാകുന്നത് മുമ്പ് ഷാഹിത ചെയ്തത് പൊതു പ്രവര്‍ത്തകര്‍ക്ക് ചേരുന്നതല്ല. തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ നല്കിയ വിദ്യാഭ്യാസ യോഗ്യതയും വനിത കമ്മിഷന് അംഗമായപ്പോള്‍ നല്കിയതും രണ്ടും രണ്ടാണ്. യോഗ്യത തെറ്റായ രേഖപ്പെടുത്തിയെന്ന് ഷാഹിത കമാലും ലോകായുക്തയില്‍ സമ്മതിച്ചിരുന്നു. ഇതിനെതിരായാണ് ലോകായുക്ത രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
അതേസമയം ഡോക്ടറേറ്റ് വ്യാജമാണെന്നും, തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നല്കിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. പരാതിക്കെതിരെ ഷാഹിദ കമാല്‍ നല്കിയ സത്യവാങ്മൂലത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. 2011 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാല്‍ സത്യവാങ്മൂലത്തില്‍ സമ്മതിച്ചിരുന്നു. 2016ല്‍ അണ്ണാമലൈ സവ്വകലാശാലയില്‍ നിന്നും ബിരുദവും, അതിന് ശേഷം ബിരുദാനന്ദ ബിരുദവും നേടിയെന്നും കോടതിയെ അറിയിച്ചിരുന്നു. കസാഖിസ്ഥാന്‍ ഓപ്പണ സര്‍വ്വകലാശാലയില്‍ നിന്നും ഓണററി ഡോക്ടറേറ്റുണ്ടെന്നുമാണ് കോടതിയെ അറിയിച്ചത്.
വനിതാ കമ്മീഷന് അംഗത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും തെളിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിയറ്റ്നാം സര്‍വ്വകലാശാലയില്‍ നിന്നും ഷാഹിതക്ക് ഡോക്ടറേറ്റ് ലഭിച്ചുവെന്നാണ് സാമൂഹിത നീതി വകുപ്പ് നേരത്തെ വിവരാവകാശ പ്രകാരം നല്‍കിയിട്ടുള്ള മറുപടി. എന്നാല്‍ ഖസാഖിസ്ഥാന് സര്‍വ്വകലാശാലയില്‍ നിന്നും ഓണററി ലഭിച്ചതായാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഷാഹിതയുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചില്ല. ഹര്‍ജിക്കാരിക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: