തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സി ‘പെസോ’യുടെ അനുമതി. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി ലഭിച്ചു. ഇതിന് പുറമേയുളള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കാന്‍ പാടില്ല. സാമ്പിള്‍ വെടിക്കെട്ട് മേയ് 8ന് നടക്കും. പ്രധാന വെടിക്കെട്ട് മേയ് 11ന് പുലര്‍ച്ചെ നടക്കും. മേയ് പത്തിനാണ് തൃശൂര്‍ പൂരം.
കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ നേരത്തെ തീരുമാനമായിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പൂരം നടത്താന്‍ തീരുമാനം എടുത്ത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ നിയന്ത്രണങ്ങള്‍ മൂലം ഇത്തവണയും പൂരത്തിന്റെ പകിട്ട് കുറയുമോ എന്ന ആശങ്കയിലായിരുന്നു പൂരപ്രേമികള്‍.
കോവിഡ് മൂലം മുന്‍വര്‍ഷം കാണികളെ പ്രവേശിപ്പിക്കാതെയാണ് പൂര ചടങ്ങുകള്‍ നടത്തിയത്. അതിനുമുമ്പത്തെ വര്‍ഷം പൂരചടങ്ങുകള്‍ പൂര്‍ണമായും മുടങ്ങിയിരുന്നു. ഇത്തവണ പൂരപ്രേമികള്‍ക്ക് പൂര നഗരയില്‍ പ്രവേശനം നല്‍കും. മാനദണ്ഡങ്ങള്‍ എന്താകണമെന്നത് ഏപ്രില്‍ പകുതിയോടെ വീണ്ടും യോഗം ചേര്‍ന്ന് അന്തിമതീരുമാനമെടുക്കും. തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തിന് തേക്കിന്‍കാട് മൈതാനിയില്‍ തുടക്കമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: