കോഴിക്കോട്: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് കൈമാറണമെന്ന് ശിപാര്‍ശ. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ അസി. കമ്മിഷണര്‍ ടി.പി. ശ്രീജിത്താണ് പ്രത്യേക അന്വേഷണസംഘം മേധാവി ചൈത്ര തെരേസ ജോണിന് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസം ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പാണ് നടപടി.
സമാന്തര എക്സ്ചേഞ്ച് നടത്തിയവര്‍ക്ക് തീവ്രവാദ ബന്ധവും കള്ളക്കടത്ത് ബന്ധവുമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കാന്‍ നീക്കമുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണസംഘത്തില്‍ നിന്ന് ഈ കേസിന്റെ വിവരങ്ങള്‍ എന്‍ഐഎ ഏഴ് മാസം മുമ്പ്ശേഖരിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാകിസ്ഥാന്, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം പറയുന്നു.
കോഴിക്കോട്, ബെംഗളൂരു സമാന്തര എക്സ്ചേഞ്ച് കേസുകളിലെ പ്രതിയായ ഇബ്രാഹിം പുല്ലാട്ടില്‍ 168 പാകിസ്ഥാന് പൗരന്മാരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭച്ചിട്ടുണ്ട്. പാകിസ്ഥാന്, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലുള്ളവര്‍ക്ക് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്ക് റൂട്ട് വില്‍പ്പന നടത്തിയിരുന്നതായി ഇബ്രാഹിം പുല്ലാട്ടില്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: