തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചല്‍ മലവിളയിൽ ഒരു വീടിനുനേരെ ബാംബാക്രമണം. മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അനീഷ് എന്നയാളാണ് ബോംബെറിഞ്ഞത്.
ഒരു ബന്ധുവിന്റെ വീട്ടില്‍ താന്‍ ഒളിവില്‍ കഴിയുന്ന വിവരം കിരണ്‍ മറ്റുചിലരോട് പറഞ്ഞു എന്നാരോപിച്ചായിരുന്നു അനീഷ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. നെയ്യാര്‍ഡാം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴക്കൂട്ടം മേനംകുളത്ത് വഴിയരികില്‍ സംസാരിച്ചുകൊണ്ടുനിന്ന യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പുതിയ സംഭവം ഉണ്ടായത്.
കഴക്കൂട്ടത്ത് ഇന്നലെ നടന്ന ആക്രമണത്തില്‍ യുവാവിന്റെ ഒരുകാല് ചിന്നിച്ചിതറിയിരുന്നു. ലഹരിമാഫിയയുമായി ബന്ധമുള്ള അജിത്ത് ലിയോണ്‍ എന്നയാളാണ് ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ ഇയാള്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ നാലുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: