കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കൊല്ലം പൂരം 16ന്. പൂരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.
16ന് രാവിലെ 9മുതല്‍ ചെറുപൂരം എഴുന്നള്ളത്ത്. 11ന് ആനനീരാട്ട്. 12ന് ആനയൂട്ടിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി. സുരേഷ് ഭദ്രദീപം തെളിക്കും. തുടര്‍ന്ന് തിരുമുമ്പില്‍ മേളം, ചമയക്കാര്‍ക്ക് പൂരസദ്യ, ഉച്ചയ്ക്ക് 2ന് താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും എഴുന്നള്ളും. വൈകിട്ട് 5ന് ആശ്രാമം മൈതാനിയില്‍ കുടമാറ്റം. സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജെ. ചിഞ്ചുറാണി ഭദ്രദീപം തെളിക്കും. ഡോ. ബി. രവിപിള്ള അധ്യക്ഷനാകും.
14ന് വൈകിട്ട് 5ന് ക്ഷേത്രത്തിലെ തിരുവാഭരണഘോഷയാത്ര ആനന്ദവല്ലീശ്വരത്ത് നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി രാത്രി 12ന് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. വാദ്യമേളങ്ങള്‍, നിലക്കാവടി, പൂക്കാവടി, മയൂരനൃത്തം, നെയ്യാണ്ടിമേളം, വേലകളി, ഭജനസംഘം, താലപ്പൊലി, നിശ്ചലദൃശ്യങ്ങള്‍ എന്നിവ അകമ്പടിയേകും. രാവിലെ 10.25ന് കൊടിയേറ്റും. തുടര്‍ന്ന് 11ന് കൊടിയേറ്റ് സദ്യ, രാത്രി 9ന് മേജര്‍സെറ്റ് കഥകളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: