കൊച്ചി: മൂവാറ്റുപുഴയില്‍ ദളിത് കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വഴിയിലിറക്കിവിട്ട് വീട് ജപ്തി ചെയ്ത നടപടി വിവാദമായതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ. പീറ്റര്‍ രാജിവെച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് രാജി. സംഭവത്തില്‍ നടന്നതെന്തെന്ന് പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാരെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് മൂവാറ്റുപുഴയിലെ നടപടിയെന്ന് സഹകരണ സംഘം രജിസ്ട്രാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് മന്ത്രി നിര്‍ദേശം നല്കിയത്. രാജി അംഗീകരിച്ചുവെന്ന് ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. ശനിയാഴ്ചയാണ് പായിപ്രയില്‍ അജേഷിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: