ന്യൂദല്‍ഹി: ഇന്നു രാവിലെ ഏഴു മണിവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 185.04 കോടി (1,85,04,11,569) പിന്നിട്ടു. 2,22,69,994 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍,1.98 കോടി യിലധികം (1,98,31,257) കൗമാരക്കാര്‍ക്ക് കോവിഡ്19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്കി.
ഇന്നു രാവിലെ ഏഴുവരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10403904
രണ്ടാം ഡോസ് 10002798
കരുതല്‍ ഡോസ് 4498875
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18413615
രണ്ടാം ഡോസ് 17516072
കരുതല്‍ ഡോസ് 6946612
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19831257
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 57440351
രണ്ടാം ഡോസ് 38879910
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 554857433
രണ്ടാം ഡോസ് 468143382
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 202790758
രണ്ടാം ഡോസ് 185837174
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 126769720
രണ്ടാം ഡോസ് 115752286
കരുതല്‍ ഡോസ് 12327422
കരുതല്‍ ഡോസ് 2,37,72,909
ആകെ 1,85,04,11,569
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന് 11,871 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,198 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,97,567 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,086 പേര്‍ക്കാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,81,374 പരിശോധനകള്‍ നടത്തി. ആകെ 79.20 കോടിയിലേറെ (79,20,27,142) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.22 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.23 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: