വര്‍ക്കല: ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റിന്റെ 2022-23 വര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിച്ചു. പ്രസിഡന്റ് സ്വാമി സച്ചി ദാനന്ദയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സ്വാമി ഋതംഭ രാനന്ദ ബഡ്ജറ്റ് അവതിരിപ്പിച്ചു. 128 കോടി 23 ലക്ഷം വരവും 127 കോടി 92 ലക്ഷം ചിലവും 31 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ബ്രഹ്മവിദ്യാലയത്തിന്റെ വികസനത്തിന് അഞ്ച് കോടി രൂപ വകയിരുത്തി. നിലവിലെ ഏഴ് വര്‍ഷം നീണ്ട കോഴ്സിനൊപ്പം ഹ്രസ്വകാല കോഴ്സുകളും നടത്താന്‍ തീരുമാനിച്ചു. ബ്രഹ്മവിദ്യാലയ കനക ജൂബിലിയും തീര്‍ത്ഥാടന നവതിയും രാജ്യത്തിനകത്തും പുറത്തുമായി ഒരു വര്‍ഷക്കാലം നീണ്ട വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷം നടത്തും. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ബിരുദധാരികള്‍ക്കായി പ്രത്യേക വേദാന്ത ഗുരുദര്‍ശന പഠന ശിബിരം നടത്തും.
ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം ക്ഷേത്രം, ആലുവ അദ്വൈതാശ്രമം, സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള ശാഖാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഗുരുധര്‍മ്മ പ്രചരണാര്‍ത്ഥം വികസനത്തിനും ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചി ട്ടുണ്ട്. ജീവകാരുണ്യ സാമൂഹ്യ ക്ഷേമപദ്ധ തികള്‍ക്കും തുക നീക്കിവച്ചിട്ടുണ്ട്.
ഗോക്കളെ പരിപാലിക്കുന്നതിനും ഗോശാല വിപുലീകരിക്കുന്നതിനും ജൈവ കൃഷി വ്യാപിക്കുന്നതിനും പദ്ധതിയുണ്ട് .ഗുരുധര്‍മ്മ പ്രചാര സഭ യുടെ പ്രവര്‍ത്തന കമ്മിറ്റികള്‍ സജീവ വും വ്യാപകവും ആക്കുന്നതിന് തീരുമാ നിച്ചിട്ടുണ്ട്. മഠത്തിന്റെ പ്രസിദ്ധീകരണ വിഭാഗം വിപുലപ്പെടുത്തും ശിവഗിരി മാസികയുടെ മലയാളം ഇംഗ്ലീഷ് പതിപ്പു കള്‍ നവീകരിക്കാനും തീരുമാനിച്ചു.
ട്രസ്റ്റില്‍ ആറ് സന്യാസിമാര്‍ക്ക് അംഗത്വം
സ്വാമി ദേവാത്മാനന്ദ സരസ്വതി , സ്വാമി ഗുരുകൃപാനന്ദ , ഗുരുപ്രഭാ നന്ദ, സ്വാമി ജ്ഞാന തീര്‍ത്ഥ , സ്വാമി ഗുരുപ്രകാശം , സ്വാമി ശങ്കരാനന്ദ എന്നിവര്‍ക്ക് ട്രസ്റ്റ് അംഗത്വം നല്കി. ബ്രഹ്മവിദ്യാലയത്തില്‍ പഠിച്ചിറങ്ങുന്നവര്‍ക്കും ദീര്‍ഘകാലം സേവനം ചെയ്ത് വരുന്നവര്‍ക്കും ചിത്ര പൗര്‍ണ്ണമി നാളില്‍ സന്യാസം നല്കു വാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: