ജയ്പൂര്‍: കരൗലിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്ത്. ഹിന്ദുസംഘടന അംഗങ്ങള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് കലാപം നടത്താന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ റാലി പള്ളിയിടെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ അതിനു നേരേ പ്രകോപനമില്ലാത്തെ പെട്ടെന്ന് കല്ലേറുണ്ടായെന്നും പോലീസ് വ്യക്തമാക്കുന്നു. ഹിന്ദു സംഘടന നടത്തിയ ബൈക്ക് റാലി പള്ളിക്കു സമീപം എത്തിയതോടെ മേല്‍ക്കൂരയില്‍ നിന്ന് കല്ലെറ് ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് 100 മുതല്‍ 150 വരെ ആളുകള്‍ ജിമ്മില്‍ നിന്ന് ഇറങ്ങി ആക്രമണം നടത്തിയതോടെയാണ് ലാത്തി ചാര്‍ജ്ജ് ഉണ്ടായതെന്നും പോലീസ്.
പള്ളിക്കു സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കല്ലേറ് നടന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ ബി.ജെ.പി.യുടെ പ്രതിനിധി സംഘം പോലീസിലെയും ഭരണത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്. രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ഹിന്ദു പുതുവര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബൈക്ക് റാലിക്ക് മാര്‍ക്കറ്റിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടായ കല്ലേറിനെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
മോട്ടോര്‍ സൈക്കിള്‍ റാലി മുസ്ലീം ആധിപത്യമുള്ള പ്രദേശത്തു കൂടി കടന്നുപോകുമ്പോള്‍ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ തീവെപ്പും അക്രമവും നടന്നു.
‘കലാപത്തിന് പ്രേരിപ്പിക്കുന്നവരെ വെറുതെ വിടില്ല, അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നിയമവാഴ്ച പാലിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജസ്ഥാന്‍ ഘടകം മൂന്നംഗ സമിതിയെ രൂപീകരിച്ചു. എം.എല്‍.എമാരായ ജിതേന്ദ്ര സിംഗ്, റഫീഖ് ഖാന്‍, കരൗലി ജില്ലയുടെ ചുമതലയുള്ള ലളിത് യാദവ് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. ഇവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: