ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന എംപി രവ്നീത് സിങ് ബിട്ടു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനെച്ചൊല്ലി പഞ്ചാബ് കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം. ക്യാപ്റ്റന്‍ അമരീന്ദറിന് പിന്നാലെ ബിട്ടുവും ബിജെപിയുമായി കൈകോര്‍ക്കുകയാണെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്.
അതേസമയം, പഞ്ചാബിലെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്ന് ലുധിയാനയില്‍ നിന്നുള്ള സിറ്റിങ് എംപിയായ ബിട്ടു കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. സിഖ് ഭീകരര്‍ കൊലപ്പെടുത്തിയ മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ് രവ്നീത് സിങ് ബിട്ടു.
നവ്ജ്യോത് സിങ് സിദ്ധുവിനെ പിസിസി പ്രസിഡന്റാക്കിയതിനെതിരെ നേരത്തെ തുറന്ന വിമര്‍ശനം നടത്തിയ ആളാണ് നാല്പത്താറുകാരനായ ബിട്ടു. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് കാലത്ത് ലോക്സഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവായി അധീര്‍ രഞ്ജന്‍ ചൗധരിക്ക് പകരം നിയോഗിക്കപ്പെട്ടത് ബിട്ടുവായിരുന്നു. മൂന്നാം തവണയാണ് ബിട്ടു എംപിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: