കൊച്ചി: മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ‘ബാലാമണിയമ്മ പുരസ്കാരം’, അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും, 24 -ാമത് പുസ്തകോത്സവ വേദിയില്‍ പ്രൊഫ. എം.കെ. സാനുവിന് ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസോ സമര്‍പ്പിച്ചു.
സാധാരണയായി കവികളെ, കവികള്‍ എന്നു മാത്രമാണ് അഭിസംബോധന ചെയ്യാറുള്ളത്. എന്നാല്‍ മാസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന അപൂര്‍വ്വം കവികളില്‍ ഒരാളാണ് സാനു മാസ്റ്റര്‍. അദ്ദേഹത്തിന്റെ സാഹിത്യത്തിലെ മാസ്റ്ററിസം ഇതിലൂടെ വ്യക്തമാകുന്നുവെന്നും സാഹിത്യത്തിലെ ഒരേയൊരു മാസ്റ്റര്‍ സാനു മാസ്റ്റര്‍ തന്നെയാണെന്നും ദാമോദര്‍ മൗസോ അഭിപ്രായപ്പെട്ടു.
ഇ.എം. ഹരിദാസ്, ആര്.എസ്. ഭാസ്കര്‍, ഡോ. എം.സി. ദിലീപ് കുമാര്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്, ഡോ. സുലോചന നാലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: