ചങ്ങനാശ്ശേരി: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ നെല്‍കൃഷി കര്‍ഷകരുടെ വയറ്റത്തടിച്ചു. പലയിടങ്ങളിലും നെല്‍കൃഷി മടവീണു നശിച്ചു. ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും, തുരുത്തി, മുളയ്ക്കാം തുരുത്തി, പരാല്, വീട്ടിത്തുരുത്ത്, പടിഞ്ഞാറെ കുറിച്ചി തുടങ്ങിയ പ്രദേശങ്ങളിലുമാണ് വ്യാപകമായി കൃഷിനാശം സംഭവിച്ചത്. അതിശക്തമായ കാറ്റും, മഴയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. ചിലയിടങ്ങളില്‍ വരമ്പ് മുറിഞ്ഞു വെള്ളം കയറി കിടക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചതായി കണക്കാക്കുന്നത്.
പെരുന്ന പടിഞ്ഞാറുഭാഗം, ളായിക്കാട് പ്രദേശങ്ങളിലും വന്‍തോതില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നും സമാശ്വാസമായ നടപടികളൊന്നും ഉണ്ടായില്ലന്ന് കര്‍ഷകര്‍ പറയുന്നു. ഏക്കര്‍ കണക്കിന് കൃഷിയിടമാണ് മട വീണും, വെള്ളം കയറിയും നശിച്ചു പോയത്. ചിലയിടങ്ങളില്‍ പച്ചക്കറി കൃഷിയും, വാഴകൃഷിയും നശിച്ചിട്ടുണ്ട്.
കുട്ടനാട് പ്രദേശങ്ങളില്‍ കൊയ്ത്ത് യന്ത്രം കൊണ്ടുവന്നെങ്കിലും കനത്ത മഴകാരണം പുഞ്ചയിലേക്ക് ഇറക്കാന്‍ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാണ് മഴ പെയ്തിരുന്നെങ്കില്‍ വലിയ നഷ്ടം സംഭവിക്കില്ലായിരുന്നുവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: